പെരുമ്പാവൂർ വയ്ക്കര സ്വദേശി പ്രതീഷ് ഗോപാലനാണ് മരിച്ചത്. 36 വയസായിരുന്നു. പ്രതീഷ് ഓടിച്ചിരുന്ന ബൈക്കിന്‍റെ പിറകിൽ ടിപ്പർ ഇടിക്കുകയായിരുന്നു.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ വയ്ക്കര സ്വദേശി പ്രതീഷ് ഗോപാലനാണ് മരിച്ചത്. 36 വയസായിരുന്നു. പ്രതീഷ് ഓടിച്ചിരുന്ന ബൈക്കിന്‍റെ പിറകിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ പ്രതീഷിന്‍റെ തലയിൽ കൂടി ടിപ്പർ കയറി ഇറങ്ങി. പ്രതീഷ് തൽക്ഷണം മരിച്ചു. ടിപ്പർ ഡ്രൈവർ അഷ്ടമിച്ചിറ സ്വദേശി അനന്തകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona