വീടിന് സമീപത്തായി ഇഞ്ചി നട്ടുകൊണ്ടിരിക്കുകയായിരുന്നു കൃഷ്ണനെ ചക്കകൊമ്പന്‍, അരി കൊമ്പന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് കൊമ്പന്മാര്‍ ചവിട്ടിയും തുമ്പികൈകൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
ഇടുക്കി: ചിന്നക്കനാലില്‍ കൊമ്പനാനകളുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. 301 കോളനി സ്വദേശി എസ് കൃഷ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
വീടിന് സമീപത്തായി ഇഞ്ചി നട്ടുകൊണ്ടിരിക്കുകയായിരുന്നു കൃഷ്ണനെ ചക്കകൊമ്പന്‍, അരി കൊമ്പന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് കൊമ്പന്മാര്‍ ചവിട്ടിയും തുമ്പികൈകൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊമ്പന്മാരുടെ ചവിട്ടും തുമ്പികൈകൊണ്ടുള്ള അടിയുമേറ്റ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൃഷ്ണന്‍ മരിച്ചു.
ആനകളുടെ ചിന്നംവിളികേട്ട് പ്രദേശവാസികള്‍ എത്തിയപ്പോളാണ് സംഭവം അറിയുന്നത്. യുവാവിനെ ചവിട്ടികൊലപ്പെടുത്തിയ ശേഷവും ഇവിടെ നിന്നും മാറാതെ നിന്ന ആനകളെ നാലരയോടെ കാട്ടിലേക്ക് നാട്ടുകാര്‍ തുരുത്തുകയായിരുന്നു.
