ചേർത്തല : ആലപ്പുഴ തങ്കി ലെവൽക്രോസിൽ യുവാവ് ട്രൈയിൻ തട്ടി മരിച്ചു. തൈയ്ക്കൽ വട്ടക്കര തെങ്ങ്പറമ്പിൽ മോഹനന്റെ മകൻ വിഷ്ണു (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. ഐ.ടി.ഐ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയ്ക്കായി ശ്രമിക്കുകയായിരുന്നു വിഷ്ണു. സംഭവസ്ഥലത്ത് വിഷ്ണുവിന്‍ററെ സൈക്കിളും കണ്ടെത്തി. 

പട്ടണക്കാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂകർത്തിയാക്കി. മൃതദേഹം താലൂക്കാശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. കൊവിഡ് ടെസ്റ്റ് വിധേയമാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകി വീട്ടുവളപ്പിൽ സംസ്കരിക്കും.