Asianet News MalayalamAsianet News Malayalam

പനയിൽ നിന്ന് വീണു; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

പനയിൽ നിന്നും വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുര്‍ജിത്ത്

youth dies after falling from palm tree in kozhikode SSM
Author
First Published Sep 22, 2023, 11:46 AM IST

കോഴിക്കോട്: പനയിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നെടിയനാട് പുതിയേടത്ത് കീരികണ്ടി പുറായിൽ കെ ടി സുർജിത്താണ് (38) മരിച്ചത്. 

പനയിൽ നിന്നും വീണ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുര്‍ജിത്ത്. അതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സൗമ്യ. മക്കൾ: അമൽജിത്ത്, അവന്തിക.

തെങ്ങ് കയറ്റത്തിനിടെ കടന്നല്‍ കുത്തേറ്റു; യുവാവിന് ദാരുണാന്ത്യം

കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കോഴിക്കോട് പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് (41) മരിച്ചത്.  കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നലെ വൈകീട്ട് വീട്ടുവളപ്പില്‍ നടന്നു.

ജെസിബിയും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ പി (30) ആണ് മരിച്ചത്.                                   

ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു വച്ചാണ്  ജെസിബിയും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് യുവാവിന്‍റെ മരണം സംഭവിച്ചത്. 

Follow Us:
Download App:
  • android
  • ios