കുളിക്കുന്നതിനിടെ തെന്നിവീണ് കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തുലാം പറമ്പ് നടുവത്ത് നാരായണീ ഭവനത്തിൽ സുകുമാരന്റെ മകൻ മനു (31) നാണ് ഞായാറാഴ്ച രാത്രി 9.30 ഓടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പെരുങ്കുളത്തിൽ കുളിക്കുന്നതിനിടയിൽ കാൽ വഴുതിവീണ് കാണാതായത്.
ഹരിപ്പാട്: കുളിക്കുന്നതിനിടെ തെന്നിവീണ് കുളത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തുലാം പറമ്പ് നടുവത്ത് നാരായണീ ഭവനത്തിൽ സുകുമാരന്റെ മകൻ മനു (31) നാണ് ഞായാറാഴ്ച രാത്രി 9.30 ഓടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പെരുങ്കുളത്തിൽ കുളിക്കുന്നതിനിടയിൽ കാൽ വഴുതിവീണ് കാണാതായത്.
കരയിൽ വസ്ത്രങ്ങളും മൊബൈലും കാണപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളിലാരോ വിവരംസഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയും, അവർ വന്നു നടത്തിയ തിരച്ചിലിലാണ് മൃതശരീരം രാത്രി 10.30 ഓടെ കണ്ടെത്തിയത്.
