കൊച്ചി:  വരാപ്പുഴ തിരുമുപ്പം ക്ഷേത്രത്തിന്‍റെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.  വരാപ്പുഴ ഒളനാട് സ്വദേശി പ്രിൻസ് ആന്‍റണി (19) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി പോയ പ്രിൻസ് കുളത്തിലെ ചെളിയിൽ മുങ്ങുകയായിരുന്നു.  വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം നടന്നത്.