കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ പുഴയിൽ  കാണാതായ  മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി മനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. അഗ്നിശമന സേനയും, പൊലീസും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി 9 മണി വരെ തെരച്ചിൽ നടത്തിയിരുന്നു. കെട്ടിട നിർമാണ തൊഴിലാളികളായ മനീഷ് , സനൂപ് , അരുണ്‍ എന്നിവരെയാണ് ഇന്നലെ പുഴയില്‍ കാണാതായത്. 

പത്ത് മണിക്കൂറോളം നീണ്ട തെരച്ചിൽ, വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി