കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഉറുമി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൂളിമാട് സ്വദേശിയായ ഹാനി റഹ്മാനെ ഇന്നലെ വൈകീട്ടാണ് മലവെള്ളപ്പാച്ചിലിൽ കാണാതായത്. പത്ത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ വെള്ളച്ചാട്ടത്തിന് പത്ത് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഹാനി റഹ്മാൻ ഉറുമി വെളളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഒഴുക്ക് ശക്തമായതോടെ കൂട്ടുകാർ രക്ഷപ്പെട്ടെങ്കിലും ഹാനി റഹ്മാൻ ഒഴുക്കിൽപ്പെടുകയായിരുന്നു.