വിവരം അറിഞ്ഞെത്തിയ സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേനയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
സുല്‍ത്താന്‍ ബത്തേരി: അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ബത്തേരി ആണ്ടൂര് അമ്പലക്കുന്നു സ്വദേശിയായ യുവാവ് ആണ് പുലര്‍ച്ചെ 1.30 മണിയോട് കൂടി കൊക്കയിലേക്ക് വീണത്. വിവരം അറിഞ്ഞെത്തിയ സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേനയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മലയുടെ അടിയില്‍ എത്തി തിരച്ചില്‍ നടത്തിയാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ സുല്‍ത്താന്‍ ബത്തേരി താലുക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷിച്ചത്. അസി.സ്റ്റേഷന്‍ ഓഫീസമാരായ എന്‍.വി ഷാജി, എം.കെ സത്യപാലന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസമാരായ എം.വി ഷാജി, മാര്‍ട്ടിന്‍ പി.ജെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിജു കെ എ, സെന്തില്‍ കെ.സി, സതീഷ് എ.ബി, അനുറാം പി.ഡ, ഹോം ഗാര്‍ഡുമാരായ ഫിലിപ്പ്, ഷാജന്‍, രാരിച്ചന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പത്ത് വയസ്സുകാരനെ മര്‍ദിച്ചതായി പരാതി
കൊച്ചി: തൃപ്പൂണിത്തുറയില്‍ പത്ത് വയസ്സുകാരനെ മര്‍ദിച്ചതായി പരാതി. കളിക്കുന്ന സമയത്ത് തൊട്ടടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ സമയത്താണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ പട്ടിക കൊണ്ടാണ് അടിച്ചതെന്നും പറയുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. തൃപ്പൂണിത്തുറ സ്വദേശി നവീനാണ് മര്‍ദനമേറ്റത്. അതേ സമയം, കുട്ടി മതില്‍ ചാടിയപ്പോള്‍ പരിക്കേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിസി ടിവിയില്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് സംഭവം നടന്നത്. ഇന്ന് വീട്ടുടമസ്ഥനെ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്ന് മരട് പൊലീസ് അറിയിച്ചു.
മന്ത്രി ഇടപെട്ടു, കെഎസ്ഇബി വട്ടംകറക്കിയ യുവ സംരംഭകന്റെ സിമന്റ് കട്ട നിർമാണ യൂണിറ്റിൽ വൈദ്യുതി എത്തി

