Asianet News MalayalamAsianet News Malayalam

സ്കൂബാ ഡൈവിംഗ് ടീം; പെരിയാറിന്‍റെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നവരെ കൈപിടിച്ചു കയറ്റാന്‍ ഇനി ഇവരുണ്ടാകും

വിവിധ ജോലികള്‍ ചെയ്യുന്ന പതിനെട്ടുപേരുടെ സംഘമാണ് സ്കൂബാ ഡൈവിംഗ് ടീം രൂപീകരിച്ചത്

Youth formed diving team in aluva to save lives
Author
First Published Dec 4, 2023, 9:18 PM IST

കൊച്ചി: പെരിയാറിന്‍റെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ മുങ്ങല്‍ വിദഗ്ധസംഘം രൂപീകരിച്ച് യുവാക്കള്‍. ആലുവ കുഞ്ഞുണ്ണിക്കരയിലെ പതിനെട്ട് പേര്‍ ചേര്‍ന്നാണ് സ്കൂബാ ഡൈവിംഗ് ടീം രൂപീകരിച്ചത്. മുങ്ങി മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാനും ഇവര്‍ മുന്നിട്ടിറങ്ങും. മരണം വിളിക്കുന്നതിന് മുന്‍പ് മുങ്ങിത്താഴുന്നവരുടെ കൈപിടിച്ച് കയറ്റാന്‍ ഇനി ഇവരുണ്ടാകും. വിവിധ ജോലികള്‍ ചെയ്യുന്ന പതിനെട്ടുപേരുടെ സംഘമാണ് സ്കൂബാ ഡൈവിംഗ് ടീം രൂപീകരിച്ചത്. അപകടമുണ്ടായാല്‍ ഇതില്‍ ആരെങ്കിലും അറിഞ്ഞാല്‍ മതി. മറ്റുള്ളവരെ കൂടി വിവരം അറിയിച്ചശേഷം ഉടന്‍ തന്നെ അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് ഇവര്‍ പാഞ്ഞെത്തും.

പെരിയാറിന്‍റെ ആഴങ്ങളെ നന്നായി അറിയാവുന്ന ഈ സംഘത്തിന് പ്രൊഫഷണല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നേരത്തെ സാധിച്ചിരുന്നു. നേരത്തെയും ഇവര്‍ തെരച്ചിലിനും മൃതദേഹം കണ്ടെടുക്കാനുമെല്ലാം മുന്നിട്ടിറങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള വിളികള്‍ കൂടിയതോടെയാണ് ഒരു സംഘം തന്നെ രൂപീകരിച്ചത്. ഒപ്പം താത്പര്യമുള്ളവര്‍ക്ക് ഇവര്‍ പരിശീലനവും നല്‍കി. തോട്ടക്കാട്ടുകരയില്‍ ഇവര്‍ നടത്തിയ പരിശീലന പരിപാടിയില്‍ 19 വയസുകാര്‍ മുതല്‍ 50 വയസുകാര്‍വരെ ആണ് എത്തിയത്. ഇവര്‍ക്ക് ആവശ്യമുള്ള അത്യാനുധിക ഉപകരണങ്ങള്‍ വാങ്ങി നല്‍കുമെന്ന് ഹൈബി ഈഡന്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സന്നദ്ധ സേവകരും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്, പ്രതികളെ ചോദ്യം ചെയ്യും

 

Latest Videos
Follow Us:
Download App:
  • android
  • ios