കൊച്ചി: എറണാകുളം എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിൽ കരിക്ക് വിൽപ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയിൽ മുറിവുണ്ട്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.