മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‍മോർട്ടത്തിനായി മാറ്റി

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എളങ്കൂർ സ്വദേശി പ്രദീപാണ് മരിച്ചത്. മ‍ഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‍മോർട്ടത്തിനായി മാറ്റി. 

Asianet News Live | Siddique | Vijayalakshmi Case | Kerala ByPoll | ഏഷ്യാനെറ്റ് ന്യൂസ്