നങ്യാര്‍കുളങ്ങര: ആലപ്പുഴ നങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നങ്യാർകുളങ്ങര സ്വദേശി രൂപേഷ് കുമാര് ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്താണ് മരിച്ചനിലയിൽ കാണുന്നത്.

അതേസമയം രൂപേഷ് ഇന്നലെ വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. സുഹൃത്തുക്കൾക്ക് ഒപ്പം രൂപേഷ് രാത്രി വൈകിയും മദ്യപിച്ചിരുന്നു. അതിനു ശേഷം എന്ത് സംഭവിച്ചു എന്നത് ദുരൂഹമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മരണകാരണം വ്യക്തമാകുമെന്നും ഹരിപ്പാട് പൊലീസ് അറിയിച്ചു.