Asianet News MalayalamAsianet News Malayalam

തൃത്താലയിൽ യുവാവ് വാടക കെട്ടിടത്തിൽ മരിച്ച നിലയിൽ

സമീപവാസികളാണ് രാഹുൽ മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്

youth found dead in thrithala palakkad apn
Author
First Published Oct 19, 2023, 11:34 PM IST

പാലക്കാട് : തൃത്താല തിരുമിറ്റിക്കോടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ തിച്ചൂർ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുൽ. സമീപവാസികളാണ് രാഹുൽ മരിച്ചുകിടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപാണ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതെന്ന് ജീവനക്കാർ വിശദീകരിച്ചു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിവാഹ മോചിതയെന്നത് ഭാര്യ മറച്ചുവെച്ചു, അറിഞ്ഞപ്പോൾ വഴക്ക്; കൊലപ്പെടുത്തി മുങ്ങി, ഭർത്താവ് പിടിയിൽ

 

 

 

Follow Us:
Download App:
  • android
  • ios