ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ യുവാവിനെ പറയിടുക്കിൽകണ്ടെത്തി. വടം ഉപയോഗിച്ചാണ് രക്ഷ പ്രവർത്തകർ പറയിടുക്കിൽ ഇറങ്ങിയത്.  

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി ജീമോൻ കല്ലുങ്കൽ (35) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചരക്ക് ബൈക്കുമായി വീട്ടിൽ നിന്ന് കോട്ടപ്പാറയിലെ സൂര്യോദയം കാണാനെന്ന് പറഞ്ഞാണ് ജീമോൻ വീട്ടിൽനിന്നിറങ്ങിയത്. ഉച്ച കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോൺ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ യുവാവിനെ പറയിടുക്കിൽകണ്ടെത്തി. വടം ഉപയോഗിച്ചാണ് രക്ഷ പ്രവർത്തകർ പറയിടുക്കിൽ ഇറങ്ങിയത്.