തിരിച്ചറിയൽ കാർഡ്, ആധാർ, ചെക്ക്, എടിഎം കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് തമ്പുരാൻ റോഡിൽ നിന്നുമാണ് കളഞ്ഞ് കിട്ടിയത്.
കോഴിക്കോട്: കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി. ബേപ്പൂർ മാറാട് വാട്ടർ ടാങ്ക് ന് സമീപം ബെയ്ത്തുൽ ഹഫ്സ വീട്ടിൽ ടി.യു.ദിൽഷാദാണ് പഴ്സ് ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചത്. കല്ലിങ്ങൽ പെരിങ്ങൽ പറമ്പിൽ സവാദിന്‍റേതായിരുന്നു പഴ്സ്. കഴിഞ്ഞ ദിവസം രാത്രി കടയിൽ പോയി വരുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്.
തിരിച്ചറിയൽ കാർഡ്, ആധാർ, ചെക്ക്, എടിഎം കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് തമ്പുരാൻ റോഡിൽ നിന്നുമാണ് ദില്‍ഷാദിന് കളഞ്ഞു കിട്ടിയത്. ദില്‍ഷാദ് പഴ്സ് നേകെ ബേപ്പൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്ന് ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.പ്രമോദും സിവിൽ പോലീസ് ഓഫീസർ ഐ.ടി. വിനോദും പഴ്സിൻ്റെ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി പഴ്സ് കൈമാറി.
