മൂന്നാർ: ഇടുക്കിയിൽ 25 ഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് തൊടുപുഴ അറക്കുളം കരയിൽ അമ്പാട്ട് വീട്ടിൽ ജിബിൻ ബിജു (20), അടിമാലി മുനിത്തണ്ട് കരയിൽ കീഴേത്ത് വീട്ടിൽ വിഷ്ണു സന്തോഷ് ( 20) എന്നിവരെ പിടികൂടിയത്.

രണ്ടു പേരും മുൻപും കഞ്ചാവുകേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു സന്തോഷിനെ കോയിക്കക്കുടി ഭാഗത്തുനിന്നും ജിബിൻ ബിജുവിനെ അടിമാലി പഴയ റോഡിൽ നിന്നുമാണ് പിടികൂടിയത്. രണ്ടു പേരുടെയും പേരിൽ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയയാളെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം നടത്തിവരുകയാണ്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു പിഎ, കെഎസ് അസീസ്, സിഇഒ മാരായ സാന്റി തോമസ്, കെഎസ് മീരാൻ, മാനുവൽ എൻജെ, ഹാരിഷ് മൈതീൻ, ശരത് എസ്‍പി എന്നിവരും പങ്കെടുത്തു.