Asianet News MalayalamAsianet News Malayalam

എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൂടത്തായി-മൈക്കാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 410 മില്ലി ഗ്രാം  നിരോധിത എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായത്
 

youth held with drugs by excise
Author
Kozhikode, First Published Mar 12, 2021, 10:39 AM IST

കോഴിക്കോട്: നിരോധിത മയക്കുമരുന്നുമായി യുവാവ്  പിടിയില്‍. താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ കൂടത്തായി-മൈക്കാവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 410 മില്ലി ഗ്രാം  നിരോധിത എംഡിഎംഎ എന്ന മാരക മയക്കുമരുന്നുമായി കൂടത്തായി അമ്പലക്കുന്നുമ്മല്‍ നിതിന്‍ ദാസി(32)നെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് പ്രിവന്റീവ് ഒഫിസര്‍ എ ജി തമ്പി, എസ്ഇഒമാരായകെ പ്രസാദ്, ശ്യാം പ്രസാദ്, പി  ശ്രീരാജ്, ടി വി നൗഷീര്‍, പി ജെ മനോജ്, ഡ്രൈവര്‍ പി കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Follow Us:
Download App:
  • android
  • ios