നഷ്ടപ്പെട്ട സ്വന്തം ഫോൺ മാത്രമല്ല കള്ളൻ പലപ്പോഴായി മോഷ്ടിച്ച ഏഴു മൊബൈൽ ഫോണുകൾ കൂടി ഈ ചെറുപ്പക്കാരുടെ സംഘം കണ്ടെത്തിയതോടെ പൊലീസും മൂക്കത്ത് വിരൽ വച്ചു.
കോട്ടയം: മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് സഹായം കിട്ടാതെ വന്നതോടെയാണ് കോട്ടയം സ്വദേശി ഗോവിന്ദും സുഹൃത്തുക്കളും സ്വയം ഫോൺ അന്വേഷിച്ച് ഇറങ്ങിയത്.
നഷ്ടപ്പെട്ട സ്വന്തം ഫോൺ മാത്രമല്ല കള്ളൻ പലപ്പോഴായി മോഷ്ടിച്ച ഏഴു മൊബൈൽ ഫോണുകൾ കൂടി ഈ ചെറുപ്പക്കാരുടെ സംഘം കണ്ടെത്തിയതോടെ പൊലീസും മൂക്കത്ത് വിരൽ വച്ചു.
ഫോൺ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് യുവാക്കള്‍ കണ്ടെത്തിയത്. എല്ലാ ഫോണുകളും യുവാക്കള്‍ പൊലീസിനു കൈമാറി. നാഗമ്പടം പനയക്കഴുപ്പ് തലവനാട്ടില്ലത്ത് ഗോവിന്ദാണ് (23) പൊലീസിനെ ഞെട്ടിച്ച അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഗോവിന്ദിന്‍െ മുത്തച്ഛനും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോൾ 35 വയസ്സ് തോന്നിക്കുന്ന ഒരാൾ വെള്ളം ചോദിച്ചെത്തി ഫോണുമായി കടന്നത്.
സഹോദരി വെള്ളം എടുക്കാൻ പോയ തക്കത്തിനാണ് ഇയാള്‍ ഫോണുമായി ഓടിമറഞ്ഞത്. വെസ്റ്റ് പൊലീസിൽ വിവരം അറിയിച്ചപ്പോൾ സൈബർ സെല്ലിൽ പരാതി കൊടുക്കാനാണ് ആവശ്യപ്പെട്ടത്. സൈബർ സെല്ലിൽ വിളിച്ചു. മൂന്നു മണിക്കൂർ കഴിഞ്ഞു വരാനായിരുന്നു മറുപടി. നെറ്റ് കണക്‌ഷൻ ഓഫ് ചെയ്തിരിക്കുന്നതിനാൽ ഫോൺ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞത്.
നഷ്ടപ്പെട്ട ഫോണിലേക്കു ഗോവിന്ദ് തുടർച്ചയായി വിളിച്ചു. വൈകുന്നേരത്തോടെ മോഷ്ടാവ് ഫോൺ ഓൺ ചെയ്തതായി മനസ്സിലായി. തുടർന്ന് ഗൂഗിളിൽ ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനത്തിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ കുറിച്ചിയിലാണു ഫോണിന്റെ ലൊക്കേഷൻ എന്ന് ഗോവിന്ദും കൂട്ടുകാരും കണ്ടെത്തി.
സൈബർ സെല്ലിനെ ഈ വിവരം അറിയിച്ചപ്പോൾ നിങ്ങള്‍ തന്നെ കണ്ടെത്തു എന്നായിരുന്നു അവരുടെ മറുപടി. ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയിൽ ഫോൺ ഇരിക്കുന്ന സ്ഥലത്തെത്തി. ഗോഡൗണുകൾക്കു സമീപം കാട്ടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോൺ വച്ചിരുന്നത്.
ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചപ്പോൾ ഉടൻ വരാമെന്നായിരുന്നു മറുപടി. ഏറെ നേരം കാത്തുനിന്നിട്ടും പൊലീസ് വന്നില്ല. ഒടുവിൽ നാട്ടുകാരെയും കൂട്ടി കാട്ടിൽ തിരഞ്ഞപ്പോൾ കിട്ടിയത് 7 ഫോണുകളാണ്. തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. മോഷ്ടാവിനെ സംബന്ധിച്ചു പൊലീസിന് വിവരം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ഭാര്യയെ വധുവിന്‍റെ വേഷത്തില്‍ കണ്ട വയോധകന്‍റെ പ്രതികരണം; വൈറലായി വീഡിയോ
