പാലത്തിനു മുകളില്‍ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് രാവിലെ എട്ട് മണിയോടെ പൊലീസിനെ വിവരമറിയിച്ചത്.

മാനന്തവാടി: വയനാട് ജില്ലയിലെ കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായ സംശയത്തെ തുടര്‍ന്ന് മാനന്തവാടി ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്. യുവാവ് പുഴയിൽ ചാടിയെന്ന് സംശയിക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 

പാലത്തിനു മുകളില്‍ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് രാവിലെ എട്ട് മണിയോടെ പൊലീസിനെ വിവരമറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കാപ്പുംചാല്‍ കല്ലിട്ടാതാഴെ കോളനിയിലെ ജയേഷ് (39) ആണ് കുറിപ്പെഴുതി വെച്ചതെന്നാണ് സൂചന. വാളാട് സി.എച്ച്. റെസ്‌ക്യൂ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.

Read More :  'നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല', പൊലീസിനോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന കള്ളന്‍റെ പരാതി !

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)