പ്രദേശത്ത് രാത്രികാലങ്ങളില്‍ ബൈക്കുകളില്‍ നിന്നും പെട്രോള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ അനന്തുവിനെ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടമാന്തറ പുത്തന്‍വിള വീട്ടില്‍ മോഹനന്‍റേയും ബേബിരാജിന്‍റെയും മകന്‍ അനന്തു മോഹന്‍ ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. 

പ്രദേശത്ത് രാത്രികാലങ്ങളില്‍ ബൈക്കുകളില്‍ നിന്നും പെട്രോള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ അനന്തുവിനെ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തര്‍ക്കത്തിനിടെ മണ്‍വെട്ടികൊണ്ടുള്ള തലയ്ക്കടിയേറ്റ് ഗുരുതര പരിക്കേറ്റ അനന്തുവിനെ ആദ്യം താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.