പാറശാല ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. ദേശീയപാതയിലെ കുഴിയിൽ വീണ് തെറിച്ച സജിറിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര - നാഗർകോവിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ജീവൻ നഷ്ടമായി. റോഡിലെ കുഴിയാണ് ബൈക്ക് യാത്രക്കാരന് മരണക്കുഴിയായി മാറിയത്. പാറശ്ശാല ഇഞ്ചി വിള സ്വദേശി സജിറാണ് അപകടത്തിൽ മരിച്ചത്.

പാറശാല ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. ദേശീയപാതയിലെ കുഴിയിൽ വീണ് തെറിച്ച സജിറിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതോടെയാണ് സജീറിന് ദാരുണാന്ത്യം സംഭവിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍