തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. 

എടത്വാ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തകഴി കേളമംഗലം ജങ്ഷനില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പച്ച നെടുമ്പറമ്പില്‍ ഔസേഫ് ജോസഫ്(സുനീഷ് -35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജോലിക്കായി പോളണ്ടിന് പോകാനിരിക്കെയാണ് ദാരുണാന്ത്യം.