കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ചെനക്കലങ്ങാടിയിലെ വീട്ടില്‍ സജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം: മലപ്പുറം ചേളാരി ചെനക്കലങ്ങാടിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറമ്മല്‍ സജീഷാണ് മരിച്ചത്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് അന്വേഷണം തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ചെനക്കലങ്ങാടിയിലെ വീട്ടില്‍ സജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. സജീഷ് അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഒറ്റക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഫോറന്‍സിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം എന്തെന്ന് വ്യക്തമാകൂവെന്ന് തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്