മിസോറാമിൽ വെള്ളിയാഴ്ച 235 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1906 പേർ കൊവിഡ് ചികിത്സയിലാണ്.  

ഐസ്വാൾ: കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസ്സോറാം. ഏഴ് ദിവസത്തേക്കാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മെയ് 10 തിങ്കളാഴ്ച മുതലാണ് ലോക്ക്ഡൗൺ ആരംഭിക്കുന്നത്. പുലർച്ച 4 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ മെയ് 17 പുലർച്ചെ നാല് മണി വരെ നീളും. 

Add Asianetnews as a Preferred SourcegooglePreferred

മിസോറാമിൽ വെള്ളിയാഴ്ച 235 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1906 പേർ കൊവിഡ് ചികിത്സയിലാണ്. 

രാത്രി ഏഴ് മുതൽ പുലർച്ചെ നാല് വരെ എല്ലാ ജില്ലകളിലും ജില്ലാ മജിസ്ട്രേറ്റുമാര്ർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, കമ്യൂണിറ്റി ഹാളുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് കോപ്ലക്സുകൾ, മാളുകൾ, വ്യാപാര സ്ഥാനങ്ങൾ, തുടങ്ങിയ അടച്ചിടും.