കോഴിക്കോട് പേരാമ്പ്രയിൽ മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പ്രതി വാഹനത്തിൽ നിന്നിറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ എടുത്തുയർത്തി വീടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കോഴിക്കോട്: മോഷണം നടത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച് യുവാവ്. കോഴിക്കോട് പേരാമ്പ്രയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മോഷണ കേസില്‍ കുറ്റാരോപിതനായ രാഹുല്‍ രാജ് എന്നയാളാണ് അന്വേഷണത്തില്‍ സഹകരിക്കാതെ മുഖം മറച്ച് വാഹനത്തില്‍ തന്നെ ഇരുന്നത്. തുടര്‍ന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയര്‍ത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഓഗസ്റ്റ് 10ാം തിയ്യതിയാണ് പേരാമ്പ്രയിലെ ഒരു വീട്ടില്‍ രാഹുൽ മോഷണത്തിനായി എത്തിയത്. വീട്ടിനുള്ളില്‍ പ്രവേശിച്ച ഇയാള്‍ അലമാരകള്‍ ഉള്‍പ്പെടെ കുത്തിത്തുറന്നിരുന്നു. രാഹുലിനൊപ്പം ഉണ്ടായിരുന്ന മുസ്തഫയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരങ്കാവ് പൊലീസാണ് തെളിവെടുപ്പിന് എത്തിച്ചത്.
