തിരുവനന്തപുരം: ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കഴക്കൂട്ടം കുളത്തൂരിലാണ് സംഭവം. സുരേഷ് എന്ന് പേരായ യുവാവാണ് ഭാര്യ സിന്ധു, മകൾ ഷാരോൺ എന്നിവരെ കൊലപ്പെടുത്തിയത്. മൂന്ന് പേരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഷാരോണിന് എട്ട് വയസാണ് പ്രായം.