തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിതുമാണ് പരാക്രമം നടത്തിയത്. മണ്ണൂത്തി പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
തൃശ്ശൂർ: കോളേജ് ക്യാമ്പസിൽ കയറി കത്തി വീശി ഭീഷണി മുഴക്കി യുവാക്കൾ. മണ്ണുത്തി കാർഷിക സർവ്വകലാശാല ക്യാംപസ്സിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർക്കു നേരെയായിരുന്നു പരാക്രമം. തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിതുമാണ് പരാക്രമം നടത്തിയത്. മണ്ണൂത്തി പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
