പെണ്‍കുട്ടിയുടെ  രക്ഷിതാക്കള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍തമാക്കിയ വിവരം അറിഞ്ഞ് പ്രതി ഒളിവില്‍ പോകാന്‍ ശ്രമം നടത്തിയിരുന്നു. 

അമ്പലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഫിഷ് ലാന്‍റ് റോഡില്‍ കുരിശുപറമ്പ് വീട്ടില്‍ നന്ദുലാലിനെ (19) ആണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍തമാക്കിയ വിവരം അറിഞ്ഞ് പ്രതി ഒളിവില്‍ പോകാന്‍ ശ്രമം നടത്തിയിരുന്നു. 

എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ പുന്നപ്ര റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തും നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.