സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി; നാളെ തെരച്ചില്‍ തുടരും
വിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

പാലക്കാട്: ഷൊർണൂർ ഭാരതപ്പുഴയിൽ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണു ആണ് പുഴയിൽ അകപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു ജിഷ്ണു. വിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ വീണ്ടും തിരച്ചിൽ നടത്തും.
Read also: കാസർകോഡ് വാഹനമിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി
ബന്ധുവിനെ എയർഗൺ കൊണ്ട് വെടിവെച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മധ്യവയസ്കനെ വെടിവച്ച് കൊന്ന കേസിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട സോമന്‍റെ ബന്ധുവും അയൽവാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമൻ കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രസാദ് എയർ ഗണ്ണിന് വെടി വെക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രസാദിനെ വീയപുരത്തുനിന്നാണ് പിടികൂടിയത്.
ഇവിടെ ഒറ്റപ്പെട്ട പ്രദേശത്തെ പറമ്പിലാണ് കഴിഞ്ഞ രാത്രി ഒളിവിൽ കഴിഞ്ഞത്. ബന്ധുക്കളായ സോമനും പ്രസാദും കാലങ്ങളായി അകൽച്ചയിലായിരുന്നു. തർക്കവും കയ്യാങ്കളിയും പതിവ് സംഭവം. ഇന്നലെ വൈകിട്ടും വാക്ക് തർക്കം ഉണ്ടായി. വിമുക്ത ഭടൻ കൂടിയായ പ്രസാദ് ഇതിന് പിന്നാലെ സോമനെ വെടിവെക്കുകയായിരുന്നു. സോമന്‍റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സോമന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read also: ഇന്ത്യയില്‍ ഏറ്റവുമധികം ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരോ അതോ സ്ത്രീകളോ? അറിയാമിത്...