രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ആരോഗ്യനില ഗുരുതരമായി ചികിത്സയിൽ തുടരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവിന്‍റെ ജീവൻ നിലനിർത്തുന്നത്.

രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ 'ലെ ഹയാത്ത് ' ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. 

കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ഒക്ടോബർ 18ന് ആണ് ഓൺലൈൻ വഴി ഓർഡർ ചെയ്ത ഷവർമ്മ കഴിച്ചത്. ഇതിന് പിന്നാലെ യുവാവിന്‍റെ ആരോഗ്യവസ്ഥ ഗുരുതരമായി. തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുൽ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. 

വീഡിയോ സ്റ്റോറി കാണാം

ഷവർമ്മയിലെ ഭക്ഷ്യവിഷബാധ; യുവാവിന്റെ നില ​ഗുരുതരമായി തുടരുന്നു | Food Poisoning

Read More :  മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു, അമ്മയും കുഞ്ഞും തെറിച്ച് വീണ് ബോധരഹിതരായി, യുവതിയുടെ കേൾവിക്ക് തകരാറ്