വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് അമ്പലത്തിലെ ഉത്സവത്തിന്റെ ഇടയിൽ, തിങ്കളാഴ്ചയാണ് യുവാക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഇവരെ പിടിച്ചുമാറ്റാൻ ചെന്ന വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ ടി.എസ് ജയകൃഷ്ണൻ, സിപിഒ രാഹുൽ എന്നിവരെയാണ് ഒരുസംഘം ആക്രമിച്ചത്.
വണ്ടിപ്പെരിയാർ: ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ 2 പേർ വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിൽ. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇഞ്ചിക്കോട് സ്വദേശിയായ കിഴക്കേതിൽ വീട്ടിൽ അനിജിത്ത്, പെരിയാർ സ്റ്റേറ്റിൽ താമസിക്കുന്ന മധുസുധനൻ എന്നിവരാണ് ഇപ്പോൾ പോലീസ് പിടികൂടിയത്. ഒളിവിലുളള മുഖ്യപ്രതി അജിത്ത് , അജിമോൻ, ഭാര്യ സിന്ധു,
വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് അമ്പലത്തിലെ ഉത്സവത്തിന്റെ ഇടയിൽ, തിങ്കളാഴ്ചയാണ് യുവാക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഇവരെ പിടിച്ചുമാറ്റാൻ ചെന്ന വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ ടി.എസ് ജയകൃഷ്ണൻ, സിപിഒ രാഹുൽ എന്നിവരെയാണ് ഒരുസംഘം ആക്രമിച്ചത്. പൊലീസിനെ സംഘം ചേർന്ന് മർദ്ദിക്കൽ, കൃത്യ നിർവ്വഹണത്തിന് തടസ്സം നിൽക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രണ്ട് പേരെ പൊലീസ് ഇന്നലെ അറസ്റ്റ്. ഇരുവരെയും ദേവികുളം മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.


