കഴിഞ്ഞ ദിവസം 30 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്.
കൽപ്പറ്റ: വയനാട്ടില്‍ കഞ്ചാവ് കടത്തവെ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ തുപ്പായി പറമ്പിൽ വീട്ടിൽ സുഹൈൽ (31), താനൂർ മമ്മാലി പുരക്കൽ വീട്ടിൽ റഷീദ് (26) എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനക്കിടെ 250 ഗ്രാം കഞ്ചാവുമായി ബുള്ളറ്റ് മോട്ടോർ ബൈക്കിലാണ് ഇരുവരുമെത്തിയത്.
കഴിഞ്ഞ ദിവസം 30 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്.
പ്രതികളെ ബത്തേരി കോടതിയിൽ ഹാജരാക്കി. ബത്തേരി എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവൻറീവ് ഓഫീസർ കെ.ജി. ശശികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജോഷി തുമ്പാനം, വിനോദ് ബി.ആർ, ജ്യോതിസ് മാത്യു, അമൽദേവ് എന്നിവരാണ് പരിശോധന നടത്തിയത്.