പത്തനംതിട്ട: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സ്വന്തം നാട് വിട്ട് കേരളത്തിലെത്തിയ ആളാണ് ബംഗാള്‍ സ്വദേശിയായ ഹപീസ് ആലത്ത്. എന്നാൽ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആലത്തിനെ കാത്തിരുന്നത് ഭാ​ഗ്യദേവതയുടെ കടാക്ഷം. കേരള സർക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് ഭാ​ഗ്യം ആലത്തിനെ തുണച്ചത്. 

65 ലക്ഷം രൂപയാണ് സമ്മാനത്തുക. കഴിഞ്ഞ ആറ് വർഷമായി പത്തനംതിട്ട പഴകുളത്ത് താമസിച്ച് മേസ്തിരി പണി ചെയ്തു വരികയാണ് ഹപീസ് ആലത്ത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആലത്ത് ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.

Read More: ഒരുകോടി ലോട്ടറിയടിച്ചു: ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് പഴകുളത്തുള്ള ആര്‍ക്കോ ലോട്ടറി അടിച്ചതായി ആലത്ത് അറിഞ്ഞത്. പിന്നാലെ നമ്പറുകൾ തമ്മിൽ ഒത്തുനോക്കിയപ്പോൾ ഭാ​ഗ്യം തുണച്ചത് ആലത്തിനെ ആയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് പഴകുളം എസ്ബിഐ ശാഖയിൽ ഏല്‍പിച്ചു.

Read Also: ജീവിതം കരപിടിപ്പിക്കാൻ കേരളത്തിലെത്തി, ഇവിടെ ബർമനെ കാത്തിരുന്നത് പൗർണമി ഭാഗ്യം