ദു​ബാ​യ്: ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ ഒ​രു വ​യ​സു​കാ​ര​ന് പ​ത്തു ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 7.13 കോ​ടി രൂ​പ) സ​മ്മാ​നം. 11 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മു​ഹ​മ്മ​ദ് സ​ല​യാ​ണ് ഭാ​ഗ്യ​ജേ​താ​വ്. അ​ബു​ദാ​ബി​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന റ​മീ​സ് റ​ഹ്മാ​ന്‍റെ കു​ഞ്ഞാ​ണ് സ​ല. 

ക​ഴി​ഞ്ഞ മാ​സ​മാ​ണ് റ​മീ​സ് മ​ക​ന്‍റെ പേ​രി​ൽ ഓ​ണ്‍​ലൈ​നി​ൽ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. സ​മ്മാ​നം ല​ഭി​ച്ച​ത് മ​ക​ന്‍റെ ഭാ​ഗ്യ​മാ​ണെ​ന്നും പ​ണം എ​ന്തു ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും റ​മീ​സ് പ്ര​തി​ക​രി​ച്ചു. കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഡിഡിഎഫ് മറ്റൊരു വിജയി ഇറാനിയന്‍ സ്വദേശിയാണ് 33 വയസുകാരിക്ക് മെര്‍സിഡസ് ബെന്‍സ് എസ് 560 സമ്മാനമായി ലഭിക്കും. സംരഭകയായ ഇവര്‍ സഹോദരന്‍റെയൊപ്പം ഒരു കുടുംബ ബിസിനസ് നടത്തുകയാണ്.