ബമ്പറടിച്ച ഭാഗ്യശാലിക്ക് 20 കോടിയിൽ എത്ര കിട്ടും? ഒരു കോടിയിൽ എത്ര? ഏജന്‍റിനുള്ള കമ്മീഷനെത്ര? കണക്കുകൾ ഇങ്ങനെ

ക്രിസ്തുമസ് - നവവത്സര ബമ്പർ അടിച്ച ഭാഗ്യശാലിക്ക് ടാക്സും ഏജന്‍റ് കമ്മീഷനും കഴിഞ്ഞ് അത്ര കിട്ടുമെന്ന് അറിയാം

How much will Get for Winner of Christmas New Year Bumper BR-101-2025 Agent Commission Tax Details Here

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യശാലിയുടെ വിശദാംശങ്ങൾ അറിയിനിരിക്കുന്നതേയുള്ളൂ. അനീഷ് എം ജി എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക. 

20 കോടിയിൽ ഭാ​ഗ്യശാലിക്ക് എത്ര? 

20 കോടിയായ സമ്മാനത്തുകയിൽ നിന്നും ഏജന്‍റിന് കമ്മീഷനായി ലഭിക്കുക സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ്. 20 കോടിയിൽ 2 കോടി ആ ഇനത്തിൽ പോകും. അതിൽ നിന്നും ടാക്സും കഴിഞ്ഞ് ബാക്കി തുക ടിക്കറ്റ് വിറ്റ അനീഷ് എം ജി എന്ന ഏജന്‍റിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷൻ കഴിഞ്ഞുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാൽ ബാക്കി 12.6 കോടി രൂപയാണ് ഭാ​ഗ്യശാലിക്ക് ലഭിക്കുക.

ഒരു കോടിയിൽ എത്ര ? 

ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് ഒരു കോടി വീതം ഇരുപത് പേർക്കാണ് നൽകുന്നത്. ഇത്തരത്തിൽ ഒരു കോടി ലഭിക്കുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.

ഇതാ 20 കോടിയുടെ ഭാ​ഗ്യ നമ്പർ; ക്രിസ്തുമസ് - നവവത്സര ബമ്പർ നറുക്കെടുത്തു, ടിക്കറ്റ് വിറ്റത് കണ്ണൂരില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios