ഡിട്രോയിട്ട്: അമേരിക്കയിലെ ഡിട്രോയിട്ടില്‍ അബദ്ധത്തിൽ എടുത്ത ലോട്ടറി അടിച്ച് 56 വയസ്സുകാരന്‍ കോടീശ്വരനായി. ഇയാള്‍ക്ക് രണ്ട് ദശലക്ഷം ഡോളർ അഥവ 14.76 കോടി രൂപയോളമാണ്. യുഎസിലെ ഡിയർബോൺ ഹൈറ്റ്സ് സ്വദേശിയായ സാമിർ മസാഹമിനെയാണ്  അബദ്ധത്തില്‍ ഭാഗ്യം തേടി എത്തിയത്. കഴിഞ്ഞ ജൂണിലാണ് മെഗാ മില്ല്യണ്‍ ഗെയിം ടിക്കറ്റ് ഇദ്ദേഹം എടുത്തത്.

രണ്ട് ഡോളറിന്‍റെ ടിക്കറ്റ് വാങ്ങിയ സാമിർ ലോട്ടറി ആപ്പുവഴി നമ്പരുകൾ സേവ് ചെയ്തു വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് താനെടുത്ത ഒരേ നമ്പരിലുള്ള രണ്ട് ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതായി സാമിർ തിരിച്ചറിഞ്ഞത്. 

ഒരു ടിക്കറ്റ് അബദ്ധത്തിൽ അധികം വാങ്ങുകയായിരുന്നു. ജൂൺ‌ ഒൻപതിനായിരുന്നു നറുക്കെടുപ്പ് നടന്നത്. വിവരം അറിഞ്ഞപ്പോൾ പ്രഹരമേറ്റ അവസ്‍ഥയിലായിരുന്നെന്നും എന്നാൽ അതിനെക്കുറിച്ചു കൂടുതൽ ആലോചിച്ചില്ലെന്നും സാമിർ പ്രതികരിച്ചു. 

ഒരു തെറ്റിൽനിന്നും 2 ദശലക്ഷം ഡോളർ ലഭിച്ചുവെന്ന വാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നാണ് ഇയാള്‍ പറയുന്നത്. ലോട്ടറി ആപ്പിൽ ലോഗ് ഇൻ ചെയ്തപ്പോഴാണ് രണ്ട് സമ്മാനങ്ങൾ ലഭിച്ചതായി ഇയാൾ മനസ്സിലാക്കുന്നത്.