Asianet News MalayalamAsianet News Malayalam

ഹെറോയിൻ കടത്ത് ; അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും; കടത്ത് തെക്കേ ഇന്ത്യൻ തീരങ്ങൾ ലക്ഷ്യമിട്ട്

ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത് തെക്കേ ഇന്ത്യൻ തീരങ്ങളിലേക്ക് ആയിരുന്നു. ഇന്നലെയാണ് കൊച്ചിയിൽ വൻ ലഹ​രി വേട്ട നടന്നത്

those arrested in heroine case will be produced in court today
Author
Kochi, First Published May 21, 2022, 10:53 AM IST

കൊച്ചി: 1500 കോടിയുടെ ഹെറോയിൻ(heroine) കടത്ത് കേസിൽ അറസ്റ്റിലായവരെ ഇന്ന് കൊച്ചി കോടതിയിൽ(court) ഹാജരാക്കും. കസ്റ്റഡിയിലുള്ളത് മത്സ്യതൊഴിലാളികൾ അടക്കം 20 പേർ ആണ്. ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത് തെക്കേ ഇന്ത്യൻ തീരങ്ങളിലേക്ക് ആയിരുന്നു. ഇന്നലെയാണ് കൊച്ചിയിൽ വൻ ലഹ​രി വേട്ട നടന്നത്

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍,പിടികൂടിയത് പുറങ്കടലില്‍ നിന്ന്

കൊച്ചി: കൊച്ചിയില്‍ വന്‍ തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു.  220 കിലോ ഹെറോയിൻ ആണ് പിടികൂടിയത്.  കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍  കണ്ടെത്തിയത്.

തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടി.  അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. 

ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു, അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്‍റെ ലക്ഷ്യമെന്ന് സൂചന. പിടിയിലായവർ കന്യാകുമാരി സ്വദേശികളാണ്.


 

Follow Us:
Download App:
  • android
  • ios