Asianet News MalayalamAsianet News Malayalam

ഇങ്ങനെയുണ്ടോ ഒരുഭാ​ഗ്യം; 70കാരിക്ക് ആദ്യം അടിച്ചത് 82 ലക്ഷം, വീണ്ടും ലോട്ടറി എടുത്തപ്പോൾ 2.8 കോടി !

സമ്മാനാർഹമായ തുക തന്റെ റിട്ടേർഡ്മെന്റ് ഫണ്ടിലേക്ക് മാറ്റിവയ്ക്കാനാണ് ഭാഗ്യശാലിയുടെ ആ​ഗ്രഹം. 

women  won 82 lakh in first time and the second time she won 2.8 crore
Author
First Published Nov 4, 2022, 3:38 PM IST

റ്റരാത്രി കൊണ്ട് കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ വിവിധ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ആദ്യമായി ടിക്കറ്റെടുത്തവരും ഒന്നിൽ കൂടുതൽ തവണ ലോട്ടറി എടുത്തവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ ഒരേദിവസം തന്നെ രണ്ട് തവണ ലോട്ടറി അടിച്ചാൽ എന്താകും അവസ്ഥ ? അത്തരത്തിലൊരു വാർത്തയാണ് വാഷിം​ഗ്ടണിൽ നിന്നും വരുന്നത്.  

അമേരിക്കയിലെ എഴുപതുകാരിക്കാണ് നിനച്ചിരിക്കാതെ ഒരുദിവസം തന്നെ രണ്ട് ലോട്ടറികൾ അടിച്ചത്.  82.8 ലക്ഷം രൂപയാണ് വയോധികയ്ക്ക് ആദ്യം സമ്മാനമായി ലഭിച്ചത്. ഈ പണവും വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് വയോധികയ്ക്ക് വീണ്ടും ലോട്ടറിയടിച്ചത്. ആദ്യതവണ ലഭിച്ചത് ലക്ഷങ്ങൾ ആണെങ്കിൽ രണ്ടാം തവണ അത് കോടികളാണ്. ഏകദേശം 2.8 കോടി രൂപയോളം രൂപയാണ് രണ്ടാം ലോട്ടറിയുടെ സമ്മാനം.

എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് എനിക്ക് ഒരു ലക്ഷത്തോളം ഡോളര്‍ ലോട്ടറി അടിച്ചെന്ന് ആദ്യം പറഞ്ഞതെന്ന് ഭാ​ഗ്യവതി പറയുന്നു. 'എനിക്കൊപ്പം ആ ലോട്ടറി മാറി പണമാക്കാന്‍ അവര്‍ വരികയും ചെയ്തു. തിരിച്ചുവരുന്ന വഴി വീണ്ടും ടിക്കറ്റെടുത്തു. അത് സ്ക്രാച്ച് ചെയ്തപ്പോള്‍  രണ്ട് കോടിയോളം രൂപയാണ് കിട്ടിയത്. വിശ്വസിക്കാനാവാതെ ഞങ്ങള്‍ അവിടെ ഇരുന്ന് പോയി', എന്ന് വയോധിക പറഞ്ഞു. സമ്മാനാർഹമായ തുക തന്റെ റിട്ടേർഡ്മെന്റ് ഫണ്ടിലേക്ക് മാറ്റിവയ്ക്കാനാണ് ഭാഗ്യശാലിയുടെ തീരുമാനം. 

അടിച്ചത് 117 കോടിയുടെ ലോട്ടറി, ആഢംബര ജീവിതം, ഒടുവിൽ ഭാ​ഗ്യവാൻ അഴിക്കുള്ളിൽ !

അതേസമയം, ലോട്ടറി അടിച്ചത് 1.5 ലക്ഷമെന്ന് കരുതി കടയില്‍ എത്തിയപ്പോള്‍ 7.5 കോടിയാണെന്ന് അറിഞ്ഞ ട്രക്ക് ഡ്രൈവറുടെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു.  മിഷിഗണ്‍ വഴി കടന്നുപോകുന്നതിനിടെ മട്ടവാനിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇല്ലിനോയിസ് നിവാസിയായ 48കാരൻ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി സമ്മാന തുകയായി ലഭിച്ചത് 1.5 ലക്ഷം രൂപയാണെന്നാണ് ഇയാൾ ആദ്യം കരുതിയത്. ലോട്ടറിയടിച്ച സന്തോഷത്തിൽ വീണ്ടും ടിക്കറ്റ് നമ്പർ നോക്കിയപ്പോഴാണ് അദ്ദേഹം സമ്മാന തുക കണ്ട് ഞെട്ടിയത്. ഒടുവിൽ തനിക്ക് ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി ലഭിച്ചതെന്ന് ഇദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു. അതായത്, ഏകദേശം 7.5 കോടി രൂപ. 

Follow Us:
Download App:
  • android
  • ios