അത് ശരിക്കും പ്രേതമാണോ? തമിഴ് നടനും കൊമേഡിയനുമായ സൂരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഓണ്‍ലൈനില്‍ ഉയര്‍ത്തിയ ചോദ്യങ്ങളുടെ ചുരുക്കം ഇതാണ്. കഴിഞ്ഞ ദിവസമാണ്, സൂരി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 'പ്രേതത്തെ കണ്ട അനുഭവം. അവിശ്വസനീയമാം വിധം സത്യം. കോയമ്പത്തൂര്‍ പഴനി റോഡില്‍ പുലര്‍ച്ചെ രണ്ടരയ്ക്ക'്. ഇതായിരുന്നു വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പ്.

റോഡിലൂടെ വരുന്ന കാറിനു മുന്നില്‍ മനുഷ്യനെപ്പോലുള്ള ഒരു രൂപം നില്‍ക്കുന്നതും ഡ്രൈവറും സൂരിയും തമ്മിലുള്ള സംഭാഷണങ്ങളുമാണ് വീഡിയോയില്‍. ലൈറ്റ് ഓഫ് ചെയ്ത ശേഷം ഒരു വെളിച്ചം കാറിനു നേര്‍ക്ക് വരുന്നതും കാണാം. 

കണ്ടു നോക്കി തീരുമാനിക്കൂ, എന്താണ് അതെന്ന്!