അനു ചന്ദ്ര എഴുതുന്നു 'ഞാന്‍ പോണോഗ്രാഫി കാണാറുണ്ട്' എന്ന് പ്രഖ്യാപിക്കുന്ന പെണ്ണിന് അവളുടേതായ രാഷ്ട്രീയമുണ്ട്.

അത്തരം അറിവില്ലായ്മയില്‍ നിന്ന് തന്നെയാണ് പോണോഗ്രഫിയുടെ ലോകത്തേക്ക് അറിവിന്റെ സാധ്യതകള്‍ തേടിയുള്ള സഞ്ചാരങ്ങള്‍ ഞാനടക്കം ഒട്ടേറെ പേര്‍ നടത്തുന്നത്. ഈ അവസ്ഥയെ അപക്വതയോടെ നേരിടുമ്പോഴാണ് രതി വൈകൃതങ്ങളിലേക്കുള്ള വഴുതി വീഴലുകള്‍ ഇവിടങ്ങളില്‍ സംഭവിക്കുന്നത്. താല്‍ക്കാലിക ആശ്വാസം തേടിയും ജിജ്ഞാസ അകറ്റാനും വേണ്ടി പോണിനെ ആശ്രയിച്ചു തുടങ്ങിയവളാണ് ഞാന്‍. അത്തരത്തിലുള്ള എന്റെ ആസ്വാദനത്തെ പറ്റിയോ സ്വകാര്യതയെ പറ്റിയോ പുറത്തു പറയുമ്പോള്‍ എന്റെ ജന്‍ഡര്‍ എന്നതിനെ മുന്‍നിര്‍ത്തി എന്റെ സ്വാതന്ത്ര്യത്തെ, അവസരത്തെ അശ്ലീലത കൊണ്ട് ചോദ്യം ചെയ്യുന്നത് ജനാധിപത്യ നൈതികതയല്ല. തികച്ചും ജനാധിപത്യ വിരുദ്ധം തന്നെയാണ് അത്.

സ്ത്രീയെന്ന സ്വത്വം പ്രതികൂല സാഹചര്യങ്ങളില്‍, നിസ്സഹായതയില്‍ നിന്നുകൊണ്ട് പ്രതികരിക്കാതെ പോകേണ്ടതിന് കാരണമല്ല. സാഹചര്യങ്ങളെ അറിഞ്ഞുകൊണ്ട് പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ക്കേണ്ടവളാണ് സ്ത്രീ. സ്ത്രീപക്ഷ വാദങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുകയും, പുരുഷാധിപത്യ നിലപാടുകള്‍ക്ക് സ്വീകാര്യത നല്‍കുവാനും ശ്രമിക്കുന്ന ഒരു കാലഘട്ടത്തില്‍ 'ഞാന്‍ പോണോഗ്രാഫി കാണാറുണ്ട്' എന്ന് പ്രഖ്യാപിക്കുന്ന പെണ്ണിന് അവളുടേതായ രാഷ്ട്രീയമുണ്ട്. ഇത് പൊതുബോധത്തിന് മുമ്പില്‍ ബോധ്യപ്പെടുത്താന് എടുക്കുന്ന സമയവും, കേള്‍ക്കേണ്ടി വരുന്ന പഴികളും നിസ്സാരമല്ല. 

സ്‌നേഹിക്കാനുള്ള, ചുംബിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു നാട്ടില്‍ 'ഭക്ഷണവും, വെള്ളവും പോലെ സെക്സും എന്റെ ആവശ്യമാണ്' എന്നു തുറന്നു പറയാന്‍ സെക്‌സിനെ ഒരു ബേസിക് നീഡ് ആയി പരിഗണിച്ചു കൊണ്ട് തന്നെ തുറന്നു പറയാന്‍ എത്ര പേര്‍ തയ്യാറാകും? അത്തരത്തില്‍ തുറന്നുപറയാന്‍ തയ്യാറായാല്‍ തന്നെ ആണിന്റെ തുറന്നു പറച്ചിലിനും പെണ്ണിന്റെ തുറന്നു പറച്ചിലിനും ലഭിക്കുന്ന സ്വീകാര്യത രണ്ടു വിധമാണ്. 

മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ലൈംഗികത. വംശവര്‍ധനവിനു മാത്രമുള്ള ഒന്നല്ല അത്. അവനെറ, അവളുടെ വികാര വിചാരങ്ങളെ തൃപ്തിപ്പെടുത്തുന്ന മാനസികശാരീരിക സൗഖ്യത്തിനും കൂടിയുള്ളതാണ്. എന്നിട്ടും തിരഞ്ഞെടുപ്പില്‍ പരിധി നിശ്ചയിക്കപ്പെട്ട ഒന്നാണ് ഇവിടത്തെ ലൈംഗികത. സമൂഹം ലൈസന്‍സ് നല്‍കുന്നത് വരെയും ലൈംഗികത എന്ന ചോയ്‌സ് സ്വയം അടിച്ചമര്‍ത്തപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടെ ഓരോ വ്യക്തിയും. 

ഒരു പടം കണ്ടാല്‍, സിനിമ കണ്ടാല്‍, നഗ്‌നമായ കാല് കണ്ടാല്‍, ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചവരെ കണ്ടാല്‍, ഇത്തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഫ്രസ്‌ട്രേഷനില്‍ നിന്നുള്ള പ്രതികരണങ്ങളാണ് ഏറെയും. ആ ഫ്രസ്‌ടേഷനില്‍നിന്നാണ് വികാരം കൊള്ളുന്നതും, അമര്‍ഷം കൊള്ളുന്നതും, സദാചാരബോധം ഉണരുന്നതും, കാമവെറി കൊള്ളുന്നതും എല്ലാം. 

കഴിഞ്ഞ ആഴ്ച, ആലപ്പുഴ ബീച്ചില്‍ കണ്ട കാഴ്ചകളെന്ന മട്ടില്‍ ഒരു സാമൂഹിക പ്രവര്‍ത്തകയുടെ വിവാദമായ ഒളിഞ്ഞു നോട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കവും അത്തരം ഫ്രസ്‌ട്രേഷനില്‍ നിന്നും തുടങ്ങുന്ന ഒന്നു തന്നെയാണ്. പ്രണയത്തിന്റെ, ലൈംഗികതയുടെ ഫ്രസ്‌ട്രേഷനില്‍ നിന്നുമുയരുന്ന, അന്യന് നേരെയുള്ള ഒളിഞ്ഞുനോട്ടം. പ്രാഥമികമായ ലൈംഗികവിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു നാട്ടില്‍ സെക്‌സ് പാപമാണെന്ന ചിന്ത വരുന്നു എങ്കില്‍ അതില്‍ ഒരു അത്ഭുതവും ഇല്ല. സന്ദര്‍ഭോചിതമായി ആരോഗ്യപരമായ രീതിയില്‍ തന്നെ അത് എങ്ങനെ ചെയ്യണം, ആരുമായി ചെയ്യണം, എവിടെ വെച്ച് ചെയ്യണം, എങ്ങനെ ആസ്വദിച്ച് രണ്ടുപേരുടെ തുല്യ പങ്കാളിത്തത്തോടെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള അറിവിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണമാവുന്നത്. 

ഭയാനകമായ ചില വെര്‍ബല്‍ റേപ്പുകളെ വൈകാരികമായി കാണാനേ എനിക്ക് സാധിക്കൂ,

അത്തരം അറിവില്ലായ്മയില്‍ നിന്ന് തന്നെയാണ് പോണോഗ്രഫിയുടെ ലോകത്തേക്ക് അറിവിന്റെ സാധ്യതകള്‍ തേടിയുള്ള സഞ്ചാരങ്ങള്‍ ഞാനടക്കം ഒട്ടേറെ പേര്‍ നടത്തുന്നത്. ഈ അവസ്ഥയെ അപക്വതയോടെ നേരിടുമ്പോഴാണ് രതി വൈകൃതങ്ങളിലേക്കുള്ള വഴുതി വീഴലുകള്‍ ഇവിടങ്ങളില്‍ സംഭവിക്കുന്നത്. താല്‍ക്കാലിക ആശ്വാസം തേടിയും ജിജ്ഞാസ അകറ്റാനും വേണ്ടി പോണിനെ ആശ്രയിച്ചു തുടങ്ങിയവളാണ് ഞാന്‍. അത്തരത്തിലുള്ള എന്റെ ആസ്വാദനത്തെ പറ്റിയോ സ്വകാര്യതയെ പറ്റിയോ പുറത്തു പറയുമ്പോള്‍ എന്റെ ജന്‍ഡര്‍ എന്നതിനെ മുന്‍നിര്‍ത്തി എന്റെ സ്വാതന്ത്ര്യത്തെ, അവസരത്തെ അശ്ലീലത കൊണ്ട് ചോദ്യം ചെയ്യുന്നത് ജനാധിപത്യ നൈതികതയല്ല. തികച്ചും ജനാധിപത്യ വിരുദ്ധം തന്നെയാണ് അത്.

സ്ത്രീയുടെ പ്രണയത്തെയും ലൈംഗികതയേയും പറ്റിയുള്ള സ്വതന്ത്രമായ പ്രഖ്യാപനം കേട്ടാല്‍ അറക്കുന്ന അധിക്ഷേപങ്ങളാണ് ഉണ്ടാവുന്നത്. നിവൃത്തികേടില്‍ നിന്നും കടുത്ത പുരുഷാഹന്തതയുടെ വക്താക്കളെ സോഷ്യല്‍ മീഡിയക്കുള്ളില്‍ ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ തുറന്നു വെക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന പഴി 'ചീപ്പ് പബ്ലിസിറ്റി' എന്ന ഒറ്റവാക്കാണ്. നേരേ ചൊവ്വേ സര്‍വ്വ സ്വതന്ത്രയായി സത്യങ്ങള്‍ വിളിച്ചു പറയുന്ന പെണ്ണിനെ നിങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. സമൂഹത്തിന്റെ ബന്ധനങ്ങള്‍ക്കും സദാചാരത്തിനും ഇഷ്ടത്തിനുമനുസരിച് മാറ്റപ്പെടേണ്ട ഒരു വ്യക്തിയല്ല താന്‍ എന്ന ബോധ്യത്തില്‍ നിന്ന് യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്ന സ്ത്രീകളെ നിങ്ങള്‍ക്ക് വെറുപ്പാണ്.

ഭയാനകമായ ചില വെര്‍ബല്‍ റേപ്പുകളെ വൈകാരികമായി തന്നെ കാണാനേ എനിക്ക് സാധിക്കൂ, അതില്‍ തന്നെ യുക്തിസഹജമായി തന്നെ പെരുമാറാനെ സാധിക്കൂ. ഇല്ലെങ്കില്‍ നിരുത്തരപരമായ പെരുമാറ്റം കൊണ്ടും പ്രതികരണം കൊണ്ടും നാളെ ഇത് പോലെ മറ്റൊരു സാഹചര്യത്തില്‍ ഇരയാകേണ്ടിവരുന്നത് മറ്റൊരു പെണ്ണായിരിക്കും എന്നെനിക്കറിയാം. അത്തരത്തിലൊരു സഹനം പെണ്‍ വര്‍ഗങ്ങള്‍ക്ക് ആവശ്യമില്ലാത്ത വശം, അവരെ അവഗണിക്കുന്ന, ഭയപ്പെടുന്ന നിലപാട് സ്വീകരിക്കാതെ ഇങ്ങനെ സത്യങ്ങളെ ഉറക്കെ വിളിച്ചു പറയുക തന്നെ ചെയ്യും. അതെല്ലാം ചീപ്പ് പബ്ലിസിറ്റിക്ക് ആണെന്ന് പറഞ്ഞാല്‍ അത് സ്ത്രീവിരുദ്ധമാണ് ധീരമായ സ്ത്രീ ശബ്ദങ്ങളെ ആക്രമിച്ചൊതുക്കുവാനുള്ള നീക്കങ്ങളാണ്. സ്ത്രീകള് മിണ്ടരുതെന്ന് ഇനിയെങ്കിലും പറയാതിരിക്കൂ. പെണ്‍ പ്രതിരോധങ്ങള്‍ പ്രതിഷേധങ്ങളായി ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വിഭ്രാന്തി ബാധിച്ച ആണധികാരങ്ങള്‍ അപമാനകരമായ 'ചീപ്പ് പബ്ലിസിറ്റി' പോലുള്ള പദങ്ങളുടെ ആക്രോശങ്ങളായി ഉയരാതിരിക്കൂ.