Asianet News MalayalamAsianet News Malayalam

ഓഖിയിൽ പിഴച്ചതാർക്ക്?

Arun Asokan writes about scientific explanation behind ockhi
Author
First Published Dec 17, 2017, 7:22 PM IST

Arun Asokan writes about scientific explanation behind ockhi

ഓഖിയിൽ പിഴച്ചതാർക്ക്?
ഇങ്ങനെയൊരു ചോദ്യം കണ്ടാൽ ഉടൻ ക്ലിക്ക് ചെയ്യുന്നവരിൽ നല്ല ശതമാനത്തിനും അറിയേണ്ടത് ഒരു കാര്യമാണ്. പിഴച്ചത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കോ? കേരളം ഭരിക്കുന്ന സിപിഎമ്മിനോ? അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ? കേരളമുഖ്യമന്ത്രി പിണറായി വിജയനോ?

കേരളത്തിൽ ഉണ്ടായിരിക്കുന്നത് സുനാമി കഴിഞ്ഞുള്ള വലിയ ദുരന്തമാണ്. ദിവസം കഴിയുന്തോറും ഭീകരത കൂടിവരുന്നു. മൃതദേഹങ്ങൾ കൂട്ടമായി കടലിൽ നിന്നെത്തുന്നു. ഇപ്പോഴും നമ്മൾ എന്തുകൊണ്ട് ഇങ്ങനെ തർക്കിക്കുന്നു. ഒരുവലിയ വിഭാഗം മലയാളികളിൽ കൂടിവരുന്ന മോശം സ്വഭാവത്തിന്റെ പൊതുചിത്രമായി മാറുകയാണ് ഓഖിയിലെ പ്രതികരണങ്ങൾ.

വളരെ എളുപ്പത്തിൽ പിണറായി വിജയനോ മോദിക്കോ പിഴച്ചതെന്നും,  അവർക്ക് ഇരുവർക്കും പിഴയ്ക്കില്ലെന്നും തർക്കിക്കുമ്പോൾ നാം വിട്ടുകളയുന്നത് സത്യത്തെയാണ്. യഥാർത്ഥ കാരണവും, ഭാവിയിൽ ദുരന്തം ആവർത്തിക്കാതിരിക്കാൻ ഇപ്പോൾ ഉരുത്തിരിഞ്ഞുവരേണ്ട പരിഹാരവുമാണ്.
Arun Asokan writes about scientific explanation behind ockhi

ഓഖി കേരളത്തിന് ദുരന്തമാകാനുള്ള കാരണം പിണറായി വിജയനോ, മോദിയോ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. പുതിയ കാര്യങ്ങൾ പഠിക്കാനും അത് ഉൾക്കൊള്ളാനും കഴിയാതെ പോകുന്ന ഒരു വലിയ ജനവിഭാഗത്തിന്റെ മാനസിക അവസ്ഥയിൽ നിന്നാണ് ഓഖി ദുരന്തമായി മാറിയത്. ശാസ്ത്രത്തെ അറിയാനും അതിനെ ഉപയോഗിക്കാനും നമ്മൾ കാട്ടുന്ന വിമുഖത. ആ വിമുഖതയുടെ ഫലമായി ഒരു വലിയ ദുരന്തം കൺമുന്നിൽ നിൽക്കുമ്പോഴും രാഷ്ട്രീയം പറഞ്ഞ് അതേ ദുരന്തം ആവർത്തിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും. സത്യം എന്തെന്നറിയാൻ പുറമേക്ക് പരതിയിട്ട് കാര്യമില്ല. ഉള്ളിലിറങ്ങി ചികയണം. നേതി നേതി എന്ന് പറയണം.  ഇതല്ല, ഇതല്ല എന്ന്. ആദ്യം കാണുന്നത് തന്നെ പരബ്രഹ്മം എന്ന് കരുതി ഹാലിളകയിട്ട് എന്ത് കാര്യം?

ഓഖിയുടെ പ്രവചനം, മുന്നറിയിപ്പ് നൽകൽ ഈ രണ്ട് കാര്യത്തിലുമാണ് പിഴച്ചത്. ആർക്കാണ് പിഴച്ചതെന്ന് അവിടെ നിൽക്കട്ടെ? എന്താണ് പിഴച്ചതെന്ന് നോക്കാം.
സമുദ്രജലത്തിലെ താപവ്യതിയാനത്തിൽ നിന്നാണ് ന്യൂനമർദ്ദങ്ങൾ രൂപമെടുക്കുന്നത്. ഇത് വലിയൊരു സിസ്റ്റമായി മാറാൻ വേറെ ചില ഘടകങ്ങൾ കൂടി വേണം. താപനില ഉയർന്ന് നിൽക്കുന്ന കടൽ ജലത്തിൽ നിന്ന് ഊർജം വലിച്ചെടുത്ത് ഇതിന് വേഗത്തിൽ വലുതാകാൻ കഴിയും. ഒരു എഞ്ചിൻ പോലെയാണ് പിന്നീട് ഇവ പ്രവർത്തിക്കുക. മർദ്ദ-താപവ്യതിയാനം കൂടുതൽ ശക്തമാകുന്നതോടെ രൂപവും ഭാവവുമൊക്കെ മാറുന്നവയാണ് ഈ ന്യൂനമർദ്ദങ്ങൾ. ഭൂമിയുടെ സ്വയംകറങ്ങൾ കാരണമുണ്ടാകുന്ന കോറിയോലിസ് പ്രഭാവമാണ് ന്യൂനമർദങ്ങൾക്കും കറക്കം നൽകുന്നത്.  ഈ ന്യൂനമർദ്ദങ്ങൾ കൂടുതൽ വേഗതയും വ്യാപ്തിയും ആർജ്ജിക്കുന്നതോടെയാണ് ഡീപ് ഡിപ്രഷൻ, സൈക്ലോൺ, സിവിയർ സൈക്ലോൺ, സൂപ്പർ സൈക്ലോൺ  എന്നിങ്ങനെ പരിവർത്തനപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും അറ്റ്‍ലാന്റിക്കിൽ ഹറികെയ്ൻസ് എന്നും പസഫിക്കിൽ ടൈഫൂൺസ് എന്നും വ്യത്യസ്ത പേരുകളുണ്ടെങ്കിലും പ്രതിഭാസം ഒന്നുതന്നെയാണ്.


കടലിൽ നിൽക്കുന്നിടത്തോളം ശക്തി കൂടാനാണ് സാധ്യത കൂടുതൽ. കരയിൽ കയറുന്നതോടെ സമുദ്രജലത്തിൽ നിന്ന് കൂടുതൽ ഊർജം വലിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനാൽ ശക്തി കുറയും. എന്നാൽ അത്രയും സമയം കൊണ്ട് കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതായിരിക്കും.

ഇത്തരം സിസ്റ്റങ്ങളുടെ അതീവ ശാന്തമായ കേന്ദ്രഭാഗം 'ഐ' എന്ന് അറിയപ്പെടുന്നു. ഐ ക്ക് ചുറ്റുമുള്ള ഐവാളാണ് ഏറ്റവും അപകടകാരിയായ മേഖല. ഈ മേഖലയിൽ അതിശക്തമായ മഴ, കാറ്റ്, ഇടിവെട്ട് മിന്നൽ ഒക്കെ ഉണ്ടാകും. ഇതിന് വെളിയിലുള്ള മേഖലയിലും കാറ്റും മഴയും അനുഭവപ്പെടും. ശക്തി അനുസരിച്ച് 150 മുതൽ 1000 കിലോ മീറ്റർ വരെ വ്യാപ്തി ഈ സിസ്റ്റങ്ങൾ ആർജിക്കാറുണ്ട്.  കടലിൽ നിൽക്കുന്നിടത്തോളം ശക്തി കൂടാനാണ് സാധ്യത കൂടുതൽ. കരയിൽ കയറുന്നതോടെ സമുദ്രജലത്തിൽ നിന്ന് കൂടുതൽ ഊർജം വലിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനാൽ ശക്തി കുറയും. എന്നാൽ അത്രയും സമയം കൊണ്ട് കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതായിരിക്കും.  ഇത്രയും പറഞ്ഞത് ചുഴലിക്കാറ്റുകളെക്കുറിച്ചൊരു പൊതുചിത്രം കിട്ടാനാണ്.
Arun Asokan writes about scientific explanation behind ockhi

ചുഴലിക്കാറ്റുകളുടെ പ്രവചനം ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങൾ, ഡോപ്ലർ റഡാറുകൾ, കപ്പലുകൾ , വിമാനങ്ങൾ, കടലിൽ സ്ഥിരമായി നിക്ഷേപിച്ചിട്ടുള്ള ഉകരണങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ചാണ് ഈ  പ്രവചനങ്ങൾ നടത്തുന്നത്. ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് പുറമെ വിവിരവിശകലനത്തിനുള്ള സൂപ്പർ കംപ്യൂട്ടറുകളും കൃത്യമായ വിവരങ്ങൾ ഉപയോഗിക്കുന്നതിന് സാങ്കേതിക പരിജ്ഞാനവും മുന്നറിവുമുള്ള ആളുകളും വേണം. ലോകത്ത് ആകമാനമുള്ള ചുഴലിക്കാറ്റുകളെ നിരീക്ഷിക്കാൻ ലോക കാലാവസ്ഥ ഏജൻസിക്ക് പ്രത്യേക സംവിധാനമുണ്ട്.  വിവിധ മേഖലകളിൽ പല രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ലോക കാലാവസ്ഥ ഏജൻസി പ്രവർത്തിക്കുന്നത്. മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ RSMC (Regional Specialized Meteorological Centres) കൾ എന്നാണ് അറിയപ്പെടുന്നത്.  ദില്ലി അടക്കം ആറ് RSMC കളാണ് ഉള്ളത്.  ഇതിന് പുറമെ ആറ് Tropical Cyclone Warning Centresഉം ഉണ്ട്.

ചുഴലിക്കാറ്റുകളെ സംബന്ധിച്ച് എന്തൊക്കെ പ്രവചിക്കാം?  എപ്പോൾ പ്രവചിക്കാം?
ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകൾ ആകുന്നതിന് ദിവസങ്ങൾക്ക് മുൻപേ കണ്ടെത്താനും പ്രവചിക്കാനുമുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. ഇത്തരത്തിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ പാത, അത് എങ്ങനെ പുരോഗമിക്കും എന്നിവയും പ്രവചിക്കാറുണ്ട്. വിവിധ കാലാവസ്ഥ പ്രവചന ഏജൻസികളുടെ വെബ് സൈറ്റ് സന്ദർശിച്ചാൽ ഇത്തരം മുന്നറിയിപ്പുകൾ കാണാനും കഴിയും.  കടലിലൂടെയുള്ള ചരക്ക് നീക്കം, വിമാനങ്ങളുടെ പോക്ക്, സൈനിക നീക്കങ്ങൾ എന്നിവയെ ഒക്കെ ചുഴലിക്കാറ്റുകൾ സ്വാധീനിക്കുമെന്നതിനാൽ പ്രവചനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ലോകരാജ്യങ്ങൾക്കാകില്ല.

പക്ഷെ ഇത്തരം കാറ്റുകൾ കരയിലേക്ക് കയറുന്നതിനെയാണ് ലോകം എന്നും ഭീതിയോടെ നോക്കുന്നത്. അത്തരം സന്ദർഭങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് . അതുകൊണ്ട് തന്നെ കരയിലേക്ക് കയറാനുള്ള സാധ്യതാപ്രവചനം ഏറ്റവും നിർണായകവുമാണ്.
Arun Asokan writes about scientific explanation behind ockhi

വലിയ മഴമേഘങ്ങളുമായി കിലോമീറ്റർ വ്യാസത്തിൽ വികസിക്കുന്ന ഇത്തരം സിസ്റ്റങ്ങളുടെ നീക്കവും മാറ്റങ്ങളും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ വിലയിരുത്താനാകും. സമുദ്രജലത്തിന്റെ താപനില അളക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ഇപ്പോൾ ഉപഗ്രഹങ്ങളിലുണ്ട്. കാറ്റിന്റെ കേന്ദ്രഭാഗത്തെ താപനില, അതിന് പുറത്തുള്ള താപനില അതിനും പുറത്തുള്ള മേഖലകളിലെ താപനില. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് കാറ്റിന്റെ പാത കണക്ക് കൂട്ടിയെടുക്കാൻ കഴിയാറുണ്ട്. ഈ ട്രാക്കിംഗിന്റെ കൃത്യതാ പ്രവചനത്തിന് സ്വീകരിക്കുന്ന മെത്തേഡ് മുതൽ സൂപ്പർ കംപ്യട്ടറുകളുടെ കഴിവ്, ലഭിച്ച വിവരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും.  പാതയുടെ പ്രവചനത്തേക്കാൾ കാറ്റിന്റെ ശക്തി എപ്പോൾ എങ്ങനെ മാറുമെന്നുള്ള പ്രവചനം സങ്കീർണമാണ്. എങ്കിലും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ലോകത്തെ പ്രമുഖ കാലാവസ്ഥ ഏജൻസികൾ ഇതൊക്കെ ചെയ്യാറുണ്ട്.

ഇനി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഡിപ്രഷൻ എന്നാൽ എന്തെന്നും ഡീപ് ഡിപ്രഷൻ എന്നാൽ എന്തെന്നും, എത്ര കിലോ മീറ്റർ മാറുമ്പോൾ ഡീപ് ഡിപ്രഷൻ ചുഴലിയായി മാറുമെന്നും ഗൂഗിൽ ചെയ്ത് നോക്കാനെങ്കിലും ഈ സ്ഥാപനത്തിൽ ആരെങ്കിലും വേണമോയെന്നത് ഇനിയെങ്കിലും സർക്കാർ ചിന്തിക്കണം.

 ദിവസങ്ങൾക്ക് മുൻപ് തന്നെ കൃത്യമായി കാറ്റ് കടന്നുപോകാൻ സാധ്യതയുള്ള വഴിയും കാറ്റിന്റെ ശക്തിയിലെ മാറ്റവും പ്രവചിക്കാൻ പലപ്പോഴും കഴിയാറുണ്ട്. ഹുദ് ഹുദിന്റെയും ഫൈലിന്റെയും കാര്യത്തിൽ ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ഇത് ചെയ്തതാണ്.  എന്നാൽ ചില സമയങ്ങളിൽ ഇത് സാധ്യമാകാതെയും വരാറുണ്ട്. പ്രവചിച്ചിരുന്ന പാതയിൽ നിന്ന് നേരെ വിപരീത ദിശയിൽ 24 മണിക്കൂറിനുള്ളിൽ തിരികെ വന്ന 1993ലെ ലെന, പ്രതീക്ഷിച്ചതിലും വളരെ പെട്ടെന്ന് അതിശക്തിയാർജിച്ച 1999ലെ Gwenda എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.  ലോകത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളുടെ ട്രാക്ക് പ്രവചനം എടുത്തുനോക്കിയാൽ ഇപ്പോൾ പോലും ഒരുപോലെ ആയേക്കില്ല എന്ന വസ്തുത, പ്രവചനം എത്രത്തോളം പ്രയാസമേറിയ കാര്യമാണെന്നതിന്റെ തെളിവാണ്.  പ്രവചനം കൂടുതൽ കൃത്യമാക്കാൻ വിവിധ മാർഗങ്ങളിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കുകയാണ് ഉചിതം. ഇതെല്ലാം പ്രവചനം എത്രകണ്ട് കൃത്യമാക്കാം എന്നത് സംബന്ധിച്ച ആശങ്കകളാണ്.  ഇത്രയും പറഞ്ഞത് ചുഴലിക്കാറ്റുകളുടെ പ്രവചനം ഒരു എക്സ്റേ എടുക്കൽ പോലെയോ തെർമോ മീറ്റർ ഉപയോഗിച്ചുള്ള താപനില അളക്കൽ പോലെയോ അല്ലെന്ന് വിശദീകരിക്കാനാണ്.

 ശാസ്ത്രം അറിയുന്നവർ ഇരിക്കേണ്ടിടത്ത് അവർ തന്നെ ഇരിക്കണം. അല്ലാതെ മുഖ്യമന്ത്രിയോ ഐഎഎസുകാരോ പ്രധാനമന്ത്രി തന്നെയോ ഇരുന്നിട്ട് കാര്യമില്ല. ഇക്കാര്യത്തിൽ കേരളം വൻപരാജയമാണ്.  എന്ത് കാര്യത്തിലും രാഷ്ട്രീയം മാത്രം കാണുന്ന മലയാളികളേ നിങ്ങൾക്ക് ചുറ്റും രാഷ്ട്രീയമല്ലാതെ കുറേ കാര്യങ്ങൾ കൂടി നടക്കുന്നുണ്ട്.

ഇനി ഓഖിയുടെ കാര്യത്തിലേക്ക് വരാം. ഇന്ത്യയെ സാധാരണ ബാധിക്കുന്ന ചുഴലിക്കാറ്റുകളിൽ നിന്ന് ചില്ലറ വ്യത്യാസങ്ങൾ ഉള്ള ഒന്നായിരുന്നു ഓഖി. സാധാരണ അറബിക്കടലിൽ കേരള കർണാടക തീരങ്ങളെ ചുഴലിക്കാറ്റുകൾ ബാധിക്കാറില്ല. എന്നാൽ ഇത്തവണ അതുണ്ടായി. ഇത് പറയുമ്പോൾ പോലും ഓഖിയുടെ കേന്ദ്രഭാഗം നമ്മുടെ കരയിലേക്ക് കടന്നിട്ടില്ലെന്ന് ഓർക്കണം. സാധാരണ പാതയിൽ നിന്ന് വേറിട്ടൊരു പാത കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു.  മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മുന്നറിയിപ്പുകൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിരുന്നുവെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. അത് വലിയ തർക്കവിഷയവുമാണ്. കടലിന്റെ അവസ്ഥ വളരെ പ്രക്ഷുബ്ധമായിരിക്കുമെന്നും ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കടലിൽ ആരും പോകരുതെന്നുമുള്ള മുന്നറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ബുള്ളറ്റിനുകളിൽ ഉണ്ട്.

Arun Asokan writes about scientific explanation behind ockhi

പക്ഷെ കാലാവസ്ഥാ കേന്ദ്രത്തിന്റെ ബുള്ളറ്റിനുകൾ നോക്കിയാൽ സാധാരണക്കാർക്ക് ചില പ്രശ്നങ്ങൾ കാണാൻ കഴിയും. ഡിസംബർ 30ന് പുറത്തുവന്ന ബുള്ളറ്റിൻ 4, 6,7 എന്നിവ നോക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ. രാവിലെ 1.30ന് പുറത്തുവന്ന ന്യൂനമർദ്ദത്തെ കുറിച്ച് വിശദീകരിക്കുന്ന ബുള്ളറ്റിനിൽ കേരള തമിഴ്നാട് തീരത്ത്  അടുത്ത 36 മണിക്കൂർ നേരത്തേക്ക് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുമെന്നും അത് 65 കിലോ മീറ്റർ വരെയാകാൻ സാധ്യത ഉണ്ടെന്നും പറയുന്നു. പക്ഷെ ഈ ബുള്ളറ്റിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ പ്രതീക്ഷിക്കുന്ന പാത  (ഒബ്സർവ്ഡ് ട്രാക്ക്) എന്ന് ഒന്നില്ല. അടുത്ത പന്ത്രണ്ട് മണിക്കൂറിൽ സിസ്റ്റത്തിന്റെ സ്ഥാനം, വേഗത, കാറ്റഗറി എന്നിവ പറയുന്ന ചാർട്ടും ഇല്ല. അതായത് അതുവരെ ഈ സിസ്റ്റത്തിന്റെ പാത പ്രവചിക്കാനുള്ള ശ്രമം നടന്നില്ലെന്നാണോ മനസ്സിലാക്കേണ്ടത്.

Arun Asokan writes about scientific explanation behind ockhi
എട്ടരയ്ക്ക് പുറത്തുവന്ന ആറാം നമ്പർ ബുള്ളറ്റിൻ ഓഖി ചുഴലി ആയി മാറുമെന്ന് കൃത്യമായി പറയുന്നുണ്ട്.  അടുത്ത പന്ത്രണ്ട് മണിക്കൂറിൽ സിസ്റ്റത്തിന്റെ സ്ഥാനം എന്തായിരിക്കും എന്ന ചാർട്ടും പ്രതീക്ഷിക്കുന്ന പാതയുടെ ചിത്രവും ഉണ്ട്.  ചാർട്ട് പ്രകാരം ഡിസംബർ 30 ഇന്ത്യൻ സ്റ്റാൻഡേഡ് സമയം 17. 30നാണ്(വൈകീട്ട് 5.30) ഓഖി ചുഴലിക്കാറ്റായി മാറുക. പാതയുടെ ചിത്രത്തിൽ ഈ സമയം 30/12 എന്നും നൽകിയിട്ടുണ്ട്.
Arun Asokan writes about scientific explanation behind ockhi
എന്നാൽ പന്ത്രണ്ട് മണിക്ക് വന്ന ഏഴാം ബുള്ളറ്റിനിലെ ചാർട്ടിൽ രാവിലെ 8.30ന് തന്നെ ഓഖി ചുഴലിയായെന്ന് പറയുന്നു. അതിനർത്ഥം കേന്ദ്രകാലാവസ്ഥ കേന്ദ്രത്തിന്റെ പ്രതീക്ഷയ്ക്കും പ്രവചനത്തിനും അനുസരിച്ചല്ല ഓഖി വന്നതും പോയതുമെന്നാണ്.  അപ്പോൾ കേന്ദ്രകാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനത്തിൽ പിഴവുകൾ ഉണ്ടെന്ന് തന്നെയല്ലേ മനസ്സിലാക്കേണ്ടത്.
Arun Asokan writes about scientific explanation behind ockhi

ഇനി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഡിപ്രഷൻ എന്നാൽ എന്തെന്നും ഡീപ് ഡിപ്രഷൻ എന്നാൽ എന്തെന്നും, എത്ര കിലോ മീറ്റർ മാറുമ്പോൾ ഡീപ് ഡിപ്രഷൻ ചുഴലിയായി മാറുമെന്നും ഗൂഗിൽ ചെയ്ത് നോക്കാനെങ്കിലും ഈ സ്ഥാപനത്തിൽ ആരെങ്കിലും വേണമോയെന്നത് ഇനിയെങ്കിലും സർക്കാർ ചിന്തിക്കണം.

കടലിൽ പോകരുതെന്ന് ശക്തമായ മുന്നറിയിപ്പ് ഉണ്ടായിരുന്നത് ജനങ്ങളെ അറിയിക്കാത്തതിന് ഒരു ന്യായീകരണവും ഇല്ല തന്നെ.

ഓഖിയിൽ സംഭവിച്ചതെന്തെന്ന്  സാധാരണക്കാരോട് വിശദീകരിക്കേണ്ടതും അവരുടെ സംശയങ്ങൾ നീക്കേണ്ടതും ശാസ്ത്രരംഗത്ത് നിന്നുള്ളവരാണ്. യഥാർത്ഥത്തിൽ എവിടെയാണ് പിഴച്ചത്. ആ പിഴവ് ഒഴിവാക്കുക മനുഷ്യസാധ്യമായിരുന്നോ?  ഇതാണ് നാം ചിന്തിക്കേണ്ടത്.

 ശാസ്ത്രം അറിയുന്നവർ ഇരിക്കേണ്ടിടത്ത് അവർ തന്നെ ഇരിക്കണം. അല്ലാതെ മുഖ്യമന്ത്രിയോ ഐഎഎസുകാരോ പ്രധാനമന്ത്രി തന്നെയോ ഇരുന്നിട്ട് കാര്യമില്ല. ഇക്കാര്യത്തിൽ കേരളം വൻപരാജയമാണ്.  എന്ത് കാര്യത്തിലും രാഷ്ട്രീയം മാത്രം കാണുന്ന മലയാളികളേ നിങ്ങൾക്ക് ചുറ്റും രാഷ്ട്രീയമല്ലാതെ കുറേ കാര്യങ്ങൾ കൂടി നടക്കുന്നുണ്ട്. അതിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയലാണ് യഥാർത്ഥ പുരോഗതി. അല്ലാതെ നാഴികയ്ക്ക് നാൽപ്പതുവട്ടം ഞങ്ങൾ പുരോഗതിക്കാർ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം?

കടലിലൂടെ കടന്നുപോയ  ഓഖി കേരളത്തിന്റെ കരയിലെങ്ങാനും വീണിരുന്നെങ്കിൽ മരണം ഇതൊന്നുമാകില്ലായിരുന്നു.  അത് ഓഖി നമ്മോട് കാട്ടിയ വലിയ ദയ. 

Follow Us:
Download App:
  • android
  • ios