വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് വീടിനു മുകളിലും മറ്റും രക്ഷ തേടിയിരുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. സാധാരണ മണ്‍സൂണില്‍ ഓസ്ട്രേലിയയെ വെള്ളപ്പൊക്കം ബാധിക്കാറുണ്ടായിരുന്നു. എന്നാല്‍, സാധാരണ നിലയേക്കാളും അപകടകരവും രൂക്ഷവുമായിരുന്നു ഇത്തവണത്തെ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. വാഹനങ്ങളേറെയും ഒഴുകിപ്പോയി. 

കേരളത്തിലെ പ്രളയത്തിന്‍റെ ഓര്‍നമ്മകളും കേടുപാടുകളും ഇനിയും ബാക്കിയാണ്. കര കയറാന്‍ ഇനിയുമുണ്ട് കേരളത്തിന്. അതുപോലൊരു പ്രളയത്തെ അഭിമുഖീകരിക്കുകയാണ് ഓസ്ട്രേലിയ.

ഓസ്ട്രേലിയയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിനാളുകള്‍ക്കാണ് വീടു വിടേണ്ടി വന്നത്. ആളുകള്‍ കനത്ത ഭീതിയിലാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി മുതലാകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്. 

വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് വീടിനു മുകളിലും മറ്റും രക്ഷ തേടിയിരുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. സാധാരണ മണ്‍സൂണില്‍ ഓസ്ട്രേലിയയെ വെള്ളപ്പൊക്കം ബാധിക്കാറുണ്ടായിരുന്നു. എന്നാല്‍, സാധാരണ നിലയേക്കാളും അപകടകരവും രൂക്ഷവുമായിരുന്നു ഇത്തവണത്തെ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. വാഹനങ്ങളേറെയും ഒഴുകിപ്പോയി.

ജീവിതത്തിലൊരിക്കലും ഇത്തരത്തിലൊരു വെള്ളപ്പൊക്കം കണ്ടിട്ടില്ല. മഴ നിര്‍ത്താതെ പെയ്യുകയായിരുന്നുവെന്ന് റേഡിയോ ജേണലിസ്റ്റായ ഗാബി എല്‍ഗുഡ് പറയുന്നു. വെള്ളം കയറിയ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലാണ് തെരുവുകളില്‍ മുതലകളെ കണ്ടത്.

1100 -ലധികം പേരാണ് രക്ഷയ്ക്കായി വിളിച്ചതെന്ന് കണക്കുകള്‍ പറയുന്നു. 400 -ലധികം കുടുംബങ്ങള്‍ അടുത്തുള്ള മിലിറ്ററി ബാരക്കുകളിലും റെഡ് ക്രോസ് കെട്ടിടങ്ങളിലും രക്ഷനേടി. ചെറിയ ചെറിയ ബോട്ടുകളാണ് ജനങ്ങളെ രക്ഷിക്കാനായി എത്തിയത്. വിദ്യാഭ്യാസസ്ഥാപനങ്ങളും കോടതിയും അടച്ചിട്ടിരിക്കുകയാണ്. ടൗണ്‍സ് വില്ലയിലുള്ളത് 90,000 വീടുകളാണ്. മഴ തുടര്‍ന്നാല്‍ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായേക്കും. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകള്‍ക്ക് കേടുപാടുകളുണ്ടാകാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.