ഈ മുത്തശ്ശിക്ക് അങ്ങനെ പ്രത്യേകിച്ച് ഡയറ്റോ, ഫിറ്റ്നസ് പ്രോഗ്രാമോ, ബ്യൂട്ടി പ്രൊഡക്ട്സോ ഒന്നുമില്ല. അത് ജന്മനാ കിട്ടിയ സൌന്ദര്യമാണെന്നാണ് ബെക്കി പറയുന്നത്. ഞങ്ങള്‍ അമ്മയും മകളും ആണെന്നറിയുമ്പോള്‍ എല്ലാവരും ഞെട്ടുകയാണ് പതിവെന്നും ബെക്കിയും സ്കാര്‍ലെറ്റും പറയുന്നു. 'ഞാനും സ്കാര്‍ലെറ്റും കാണാന്‍ മാത്രമല്ല ഒരുപോലെ, സ്വഭാവത്തിലും ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ട്' ബെക്കി പറയുന്നു. 'എന്‍റെ വാര്‍ഡ്രോബിലെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും അവള്‍ പരീക്ഷിക്കുന്നുവെന്നും' ബെക്കി. 

അതിസുന്ദരിയായൊരു മുത്തശ്ശി, മകളുടെ കൂടെ ഇറങ്ങുമ്പോള്‍ പലപ്പോഴും ചോദ്യം വരുന്നത് 'ചേച്ചിയാണ് അല്ലേ' എന്നാണ്. മകളുടെ മകളെ എടുത്ത് എവിടെയെങ്കിലും ഇറങ്ങിയാലോ 'മകളാണ് അല്ലേ' എന്നും. 'അല്ല മകളുടെ മകളാണ്' എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അമ്പരപ്പ്. 

ഇത് ബെക്കി ബ്രൌണ്‍, വയസ് 45. മകള്‍ സ്കാര്‍ലെറ്റിന് വയസ്സ് 22. എസ്സെക്സിലുള്ളതാണ് ഇവര്‍. അപരിചിതര്‍ പോലും അവര്‍ സഹോദരിമാരാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയും. അല്ലെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുകയും ചെയ്യും. കാണാന്‍ ഒരുപോലെ ഉണ്ട് എന്നതു മാത്രമല്ല ഇവരുടെ പ്രത്യേകത. ഓരേപോലെ തന്നെ ഇരുവരുടേയും ഫാഷന്‍ സെന്‍സും. ഒരേ സൈസിലാണ് വസ്ത്രം എന്നതുകൊണ്ടു തന്നെ ഇരുവരും അത് മാറ്റി മാറ്റിയിടുകയും ചെയ്യും. കണ്ടിട്ട് സ്കാര്‍ലെറ്റിന്‍റെ സഹോദരിയെ പോലെയുണ്ട് എന്നത് വലിയൊരു കോംപ്ലിമെന്‍റായിട്ടാണ് ബെക്കി കാണുന്നത്. 

ഈ മുത്തശ്ശിക്ക് അങ്ങനെ പ്രത്യേകിച്ച് ഡയറ്റോ, ഫിറ്റ്നസ് പ്രോഗ്രാമോ, ബ്യൂട്ടി പ്രൊഡക്ട്സോ ഒന്നുമില്ല. അത് ജന്മനാ കിട്ടിയ സൌന്ദര്യമാണെന്നാണ് ബെക്കി പറയുന്നത്. ഞങ്ങള്‍ അമ്മയും മകളും ആണെന്നറിയുമ്പോള്‍ എല്ലാവരും ഞെട്ടുകയാണ് പതിവെന്നും ബെക്കിയും സ്കാര്‍ലെറ്റും പറയുന്നു. 'ഞാനും സ്കാര്‍ലെറ്റും കാണാന്‍ മാത്രമല്ല ഒരുപോലെ, സ്വഭാവത്തിലും ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ട്' ബെക്കി പറയുന്നു. 'എന്‍റെ വാര്‍ഡ്രോബിലെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും അവള്‍ പരീക്ഷിക്കുന്നുവെന്നും' ബെക്കി. 

ഏതായാലും ഇപ്പോള്‍ രണ്ടുപേര്‍ക്കും ഒരേ അളവ് മതി. അതിനാല്‍ തന്നെ രണ്ടുപേര്‍ക്കും ഇരുവരുടെയും വസ്ത്രങ്ങള്‍ പരീക്ഷിക്കാം. തനിക്ക് പ്രത്യേകിച്ച് രഹസ്യമൊന്നുമില്ല. ഈ സൌന്ദര്യം പാരമ്പര്യമായിരിക്കാം, അമ്മയ്ക്ക് 85 വയസ്സായി. അമ്മയെ കണ്ടാലും ചെറുപ്പമാണ്. എന്നും ബെക്കി പറയുന്നു. 

സ്കാര്‍ലെറ്റ് ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ്. മാത്രവുമല്ല, കാന്‍സറിനോട് പൊരുതിയ സ്കാര്‍ലെറ്റ് പിന്നീട് മോഡലിങ്ങിന്‍റെ ലോകത്തിലേക്ക് വരികയായിരുന്നു. 'മിസ് ടീന്‍ ക്വീന്‍ യു കെ 2011' ജേതാവുമായി. 

ഇപ്പോള്‍ കുഞ്ഞിന്‍റെ കാര്യം നോക്കിയിരിക്കുന്നതുകൊണ്ട് ഗ്ലാമറിന്‍റെ ലോകത്തേക്ക് ചെല്ലുന്നില്ലെന്നും പക്ഷെ, അമ്മയുടെ കൂടെ ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനു പോകാനുമൊക്കെ ഇഷ്ടമാണെന്നും സ്കാര്‍ലെറ്റ് പറയുന്നു. 

സ്കാര്‍ലെറ്റും ബെക്കിയും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴും സഹോദരിമാരാണ് എന്ന തരത്തിലാണ് കമന്‍റുകള്‍ വരാറുള്ളതെന്നും സ്കാര്‍ലെറ്റ്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്യുമ്പോഴാണ് പലരും സഹോദരിമാരല്ലേ എന്ന് ചോദിക്കുന്നത്. മാത്രവുമല്ല, എന്‍റെ കുഞ്ഞിന്‍റെ മുത്തശ്ശിയാണെന്ന് പറയുമ്പോഴും പലരും വിശ്വസിക്കാറില്ല. താനും വയസാകുമ്പോള്‍ അമ്മയെ പോലെ ചെറുപ്പം തോന്നിക്കട്ടേ എന്നാണ് സ്കാര്‍ലെറ്റിന്‍റെ ആഗ്രഹം.