ദില്ലി: ആസാമിലെ വനിതാ ബി.ജെ.പി എം.എല്‍.എയുടേത് എന്ന പേരില്‍ ഓണ്‍ലൈനില്‍ വൈറലായി മാറിയ ഫോട്ടോകള്‍ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. ഫിറ്റ്‌നസ് ട്രെയിനറായ മറ്റൊരു യുവതിയുടെ ഫോട്ടോകളാണ് എം.എല്‍.എയുടേത് എന്ന പേരില്‍ പ്രചരിച്ചത്. ഇറുകിയ വസ്ത്രങ്ങളണിഞ്ഞു നില്‍ക്കുന്ന ഫോട്ടോകളുടെ പേരില്‍ നിരവധി പേര്‍ എം.എല്‍.എയെ ട്രോള്‍ ചെയ്യുകയും ചെയ്തു. ഈ ഫോട്ടോകള്‍ തന്‍േറതല്ല എന്ന് എം.എല്‍.എ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടും ഫോട്ടോകളും ട്രോളുകളും പ്രചരിക്കുക തന്നെയാണ്.
ആസാമിലെ പ്രശസ്തയായ നടിയായ അംഗൂര്‍ ലത ദേഖ ഈയടുത്താണ് ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചത്. സിനിമാ നടി എന്ന നിലയില്‍ പ്രശസ്തയായ അവരുടെ ചിത്രങ്ങള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം മൂന്ന് ചിത്രങ്ങള്‍ പ്രചരിച്ചത്.
ആ ചിത്രങ്ങള്‍ വെച്ച് എം.എല്‍.എയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു വരികയും ചെയ്തു.
ഈ ചിത്രങ്ങള്‍ വെച്ചുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ് വിമര്‍ശിക്കപ്പെടുകയും ചെയ്തു.
എന്നാല്‍, ഈ ചിത്രങ്ങള്‍ സപ്‌ന വ്യാസ പട്ടേല്‍ എന്ന ഫിറ്റ്‌നസ് ട്രെയിനറുടേതാണ് എന്നാണ് പിന്നീട് കണ്ടെത്തിയത്. ഇതാണ് സപ്‌നയുടെ പോസ്റ്റ്:
തുടര്‍ന്ന് ഈ വിവരങ്ങള്‍ വെച്ച് അംഗൂര്‍ ലത ദേഖ പോസ്റ്റ് ചെയ്തു.
എന്നിട്ടും എം.എല്‍.എയ്‌ക്കെതിരെ ഫോട്ടോകളും ട്രോളുകളും പ്രചരിക്കുക തന്നെയാണ്.
