ആദ്യകാലം മുതല്‍ നായകള്‍ മനുഷ്യന്‍റെ ഉറ്റസുഹൃത്താണ്. പുരുഷന്മാരേക്കാളും ഒരു പക്ഷേ സ്ത്രീകളായിരിക്കും നായപ്രേമികളില്‍ ഭൂരിഭാഗവും. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ ഇക്കാര്യം അടിവരയിടുന്നു. ഇവിടെ യജമാനത്തിയുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയിരിക്കുന്ന ഒരു നായ താരമാകുകയാണ്. അവിടെയുള്ള ഏതൊരാളെക്കാളും മനോഹരമായ വേഷത്തില്‍ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് സുല്‍ത്താന്‍ എന്നു പേരുള്ള ഈ നായ.

സുല്‍ത്താന്‍ ഷെര്‍വാണി അണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹത്തിന് പങ്കെടുത്ത എല്ലാവരും സുല്‍ത്താനെ കണ്ട് അമ്പരന്നു. വിവാഹച്ചടങ്ങില്‍ സുല്‍ത്താന്‍ പങ്കെടുക്കുന്നത് കണ്ട് അവരൊക്കെ ചിരിച്ചെങ്കിലും സുല്‍ത്താന്‍ തന്റെ യജമാനത്തിയുടെ കൂടെ എല്ലാ കാര്യത്തിനും ഒപ്പം നിന്നു. വധൂ വരന്മാര്‍ക്കൊപ്പം മണ്ഡപത്തില്‍ വലവും വച്ചു. സുല്‍ത്താന്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം