പെന്ത്ഹൗസ് എന്ന കാരവനാണ് രൂപമാറ്റത്തിലൂടെ ഹോളി ഡേ ഹോമായി മാറിയത് നിരവധി തൊഴിലാളികളുടെ വര്‍ഷങ്ങളുടെ പ്രയത്നമാണ് കാരവനെ അടിമുടി മാറ്റിയത്

1950ലെ കാരവന്‍, അടിപൊളി ഹോളിഡേ ഹോമായി മാറിയിരിക്കുകയാണ്. ഒറ്റരാത്രിക്ക് ഒമ്പതിനായിരത്തോളം രൂപയാണ് വാടക. കുഞ്ഞുങ്ങളും കുടുംബവുമൊക്കെയായി വ്യത്യസ്തമായ അനുഭവമാകും കാരവന്‍ ഹോം. 

പെന്ത്ഹൗസ് എന്ന കാരവനാണ് രൂപമാറ്റത്തിലൂടെ ഹോളി ഡേ ഹോമായി മാറിയത്. നിരവധി തൊഴിലാളികളുടെ പ്രയത്നമാണ് കാരവനെ അടിമുടി മാറ്റിയത്. 

ഡബിള്‍ ബെഡ്, അടുക്കള, കുളിമുറി എല്ലാം ഉണ്ട് ഈ കാരവന്‍ വീട്ടില്‍. തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡെവണിലാണ് കാരവനെ കോട്ടേജാക്കി മാറ്റിയത്. 

വാതിലും സ്റ്റെപ്പുമെല്ലാം വൈന്‍ കുപ്പികള്‍ വയ്ക്കാനായാണ് ഉപയോഗിക്കുന്നത്.