ബ്ലൂവെയില്‍ ഗെയിം ആണോ നമ്മുടെ കുട്ടികള്‍ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. അല്ലെന്ന് പറയേണ്ടി വരും ഈ വീഡിയോ കണ്ടാല്‍. അശാസ്ത്രീയമായ പഠന രീതികളാണ് കുട്ടികളെ ശരിക്കും പീഡനത്തിന് ഇരയാക്കുന്നത്. ഗണിതം ലളിതം എന്ന് പറയാറുണ്ടെങ്കിലും. കണക്ക് പഠിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന് ക്രൂരമര്‍ദ്ദനം എല്‍ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
അഞ്ചോ ആറോ വയസുള്ള കുട്ടിയാണ് ക്രൂരമര്‍ദ്ദനത്തിനിരയാകുന്നത്. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. എന്നെ സ്‌നേഹത്തോടെ പഠിപ്പിക്കാമോ എന്റെ തല പൊട്ടിപ്പോകുന്നു, മര്‍ദ്ദനം സഹിക്കാനാകാതെ കുട്ടിയുടെ അപേക്ഷയാണിത്. അഞ്ച് വരെ ഇംഗ്ലീഷില്‍ എണ്ണി പഠിക്കുന്നതിനിടെ കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വീഡിയോയില്‍ വ്യക്തമാണ്.
ഇടയ്ക്ക് തെറ്റിപ്പോകുമ്പോള്‍ കുട്ടി കൈകൂപ്പി അപേക്ഷിക്കുന്നുണ്ട്. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്നതാണ്. ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ് എന്നിവര്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയാണ് കുട്ടിയെ പഠിപ്പിക്കുന്നത്. ഓരോ തവണ തെറ്റുമ്പോഴും ഇവര്‍ കുട്ടിയുടെ മുഖത്താണ് അടിക്കുന്നത്. പഠിപ്പിക്കുന്ന സ്ത്രീ കുട്ടിയുടെ അമ്മയോ അധ്യാപികയോ എന്ന് വ്യക്തമല്ല.
