ബീജിംഗ്: ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്ന് യുവതി രണ്ടു വയസ്സുള്ള മകനെ ഏഴാം നിലയില്‍നിന്ന് താഴേക്കിട്ടു. ചൈനയിലെ ഹുവാന്‍ ഗാംഗിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ യുവതി അറസ്റ്റിലായതായി പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു. 

കൂറ്റന്‍ അപ്പാര്‍ട്‌മെന്റിന്റെ ഏഴാം നിലയില്‍ താമസിക്കുന്ന യുവതിയാണ് പിഞ്ചു കുഞ്ഞിനെ താഴേക്കിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയ ഇവര്‍ അരിശം പൂണ്ട് കുഞ്ഞിനെ താഴേക്ക് ഇടുകയായിരുന്നു എന്നാണ് കേസ്. നിലത്ത് വീണു കിടന്ന കുഞ്ഞിനെ സമീപവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

സംഭവത്തിനുശേഷം യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.