ജോലിക്കാര്‍ പണിയെടുക്കുന്നില്ല; എന്നാലും മുതലാളി ഇങ്ങനെ ചെയ്യാമോ?

First Published 21, Dec 2017, 1:18 PM IST
Company Forces Employees to Slap each
Highlights

ബിയജിംഗ്: ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ചെ​യ്യു​ന്ന ജോ​ലി​യി​ൽ ഉ​ട​മ​യ്ക്ക് തൃ​പ്തി​യി​ല്ലെ​ങ്കി​ൽ അ​വ​രെ പി​രി​ച്ചുവി​ടു​ക​യോ ആ​രോ​ഗ്യ​പ​ര​മാ​യ ശി​ക്ഷ അ​വ​ർ​ക്കു ന​ൽ​കു​ക​യോ ചെ​യ്യാം. എ​ന്നാ​ൽ ചൈ​ന​യി​ലെ ഒ​രു ഹോ​ട്ട​ൽ മു​ത​ലാ​ളി ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ വി​ചി​ത്ര​മാ​യ ശി​ക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ചൈ​ന​യി​ലു​ള്ള ബ്യൂ​ട്ടി ആ​ൻ​ഡ് സ്കി​ൻ കെ​യ​ർ എ​ന്ന ക​മ്പനിയുടെ പ​തി​നാ​ലാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ദ​സി​ൽ ഇ​രി​ക്കു​ന്പോ​ൾ വേ​ദി​യി​ൽ മു​ഖ​ത്തോ​ട് മു​ഖം നോ​ക്കി മു​ട്ടി​ൽ നി​ൽ​ക്കു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ പ​ര​സ്പ​രം മു​ഖ​ത്ത് അ​ടി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഈ ​വ​ർ​ഷം ജോ​ലി​യി​ൽ അ​വ​ർ മി​ക​വു പു​ല​ർ​ത്താ​ഞ്ഞ​താ​ണ് ഇ​ത്ത​ര​മൊ​രു ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ന്പ​നി ഉ​ട​മ​യെ പ്രേ​രി​പ്പി​ച്ച​ത്.

സ​ദ​സി​ൽ ഇ​രു​ന്ന​ത് ഇ​വ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു. ഇ​വ​ർ​ക്കു മു​ന്പി​ൽ നി​ന്നാ​യി​രു​ന്നു സെ​യി​ൽ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മു​ഖ​ത്തടി പ്ര​ക​ട​നം. ഉ​ട​മ നി​ർ​ത്താ​ൻ പ​റ​യു​ന്ന​തു വ​രെ ഇ​തു തു​ട​രു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തിനെ തുടർന്ന് വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി. 

ഇതോടെ ക​മ്പനിയുടെ ടീം ​സ്പി​രി​റ്റ് കാ​ണി​ക്കു​വാ​ൻ ജീ​വ​ന​ക്കാ​ർ മ​നഃ​പൂ​ർവം ന​ട​ത്തി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​തെ​ന്ന വിശദീകരണവുമായി ക​ന്പ​നി​യു​ടെ വ​ക്താ​വ് എത്തുകയും ചെയ്തു. പു​തി​യ വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഞ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ചെ​യ്യാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

loader